INDIA

ബൈജൂസിനെതിരെ ഇ ഡി അന്വേഷണം; ബെംഗളൂരുവിലെ സ്ഥാപനങ്ങളില്‍ റെയ്ഡ്

വെബ് ഡെസ്ക്

ബെംഗളൂരു ആസ്ഥാനമായുള്ള എഡ്യൂ-ടെക് കമ്പനിയായ ബൈജൂസിന്റെ സിഇഒ ബൈജു രവീന്ദ്രന്റെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശനാണ്യ വിനിമയ നിയമപ്രകാരം ബൈജു രവീന്ദ്രനും അദ്ദേഹത്തിന്റെ സ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനും എതിരായ കേസ് അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ബൈജൂസിന്റെ ബെംഗളൂരുവിലെ മൂന്ന് ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ നിരവധി രേഖകളും വിവരങ്ങളും പിടിച്ചെടുത്തതായി ഇ ഡി അറിയിച്ചു.

2011 മുതൽ 2023 വരെയുള്ള കാലയളവിൽ മ്പനിക്ക് 28000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചതായും വിദേശ നിക്ഷേപത്തിന്റെ പേരിൽ കമ്പനി വിവിധ വിദേശ സ്ഥാപനങ്ങൾക്ക് 9,754 കോടി രൂപ കൈമാറിയതായും ഇഡി

2011 മുതൽ 2023 വരെയുള്ള കാലയളവിൽ കമ്പനിക്ക് 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചതായി റെയ്ഡിൽ കണ്ടെത്തിയതായി അന്വേഷണ ഏജൻസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. ഇതേ കാലയളവിൽ വിദേശ നിക്ഷേപത്തിന്റെ പേരിൽ കമ്പനി വിവിധ വിദേശ സ്ഥാപനങ്ങൾക്ക് 9,754 കോടി രൂപ കൈമാറിയിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ പരാതിയിന്മേലാണ് അന്വേഷണം.

ബൈജു രവീന്ദ്രന് നിരവധി തവണ സമൻസ് അയച്ചെങ്കിലും ഒഴിഞ്ഞു മാറുകയായിരുന്നെന്ന് ഇ ഡി വ്യക്തമാക്കി. 2020-21 സാമ്പത്തിക വർഷം മുതൽ കമ്പനി സാമ്പത്തിക പ്രസ്താവനകൾ തയ്യാറാക്കുകയോ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഇ ഡി ചൂണ്ടിക്കാട്ടുന്നു. വിദേശ അധികാരപരിധികളിലേക്ക് അയച്ച തുക ഉൾപ്പെടെ പരസ്യ, വിപണന ചെലവുകൾ എന്ന പേരിൽ കമ്പനി ഏകദേശം 944 കോടി രൂപ ബുക്ക് ചെയ്തതായും അന്വേഷണ ഏജൻസി അറിയിച്ചു. കമ്പനി നൽകിയ കണക്കുകളുടെ സത്യാവസ്ഥ ബാങ്കുകളിൽ നിന്ന് പരിശോധിച്ച വരുകയാണെന്നും ഇ ഡി വ്യക്തമാക്കി.

അന്വേഷണ ഏജൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ബൈജൂസ്‌ രംഗത്തെത്തി. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന് (ഫെമ) കീഴിലുള്ള പതിവ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നതെന്ന് ബൈജൂസ്‌ അറിയിച്ചു. സുതാര്യമായ നിലപാടാണ് അന്വേഷണത്തിൽ സ്വീകരിച്ചിട്ടുള്ളതെന്നും ആവശ്യപ്പെട്ട വിവരങ്ങളെല്ലാം നല്‍കിയിട്ടുണ്ടെന്നുമാണ് ബൈജൂസിന്റെ പ്രതികരണം.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?