INDIA

തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരനെ അറസ്റ്റ് ചെയ്തെന്ന വാർത്ത നിഷേധിച്ച് ഇ ഡി

അശോക് കുമാറിനെ കൊച്ചിയിൽ വച്ച് ഇ ഡി അറസ്റ്റ് ചെയ്തതായി കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് ഭാഗം വ്യക്തമാക്കി പ്രസ്താവനയിറക്കിയത്

വെബ് ഡെസ്ക്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ അറസ്റ്റ് ചെയ്തെന്ന വാർത്ത നിഷേധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്. വാർത്ത തെറ്റാണെന്നും അശോക് കുമാറിനെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഇ ഡി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. അശോക് കുമാറിനെ കൊച്ചിയിൽ വച്ച് ഇഡി അറസ്റ്റ് ചെയ്തതായി കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് ഭാഗം വ്യക്തമാക്കി പ്രസ്താവനയിറക്കിയത്.

ജൂണിലും ജൂലൈയിലുമായി നാല് തവണ അശോക് കുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നതായി ഇ ഡി പ്രസ്താവനയിൽ പറയുന്നു. എന്നാൽ ഒരിക്കൽ പോലും അദ്ദേഹം ഹാജരായിട്ടില്ല. നിസാരകാരണങ്ങൾ ചൂണ്ടിക്കാട്ടി ഒഴിയുകയായിരുന്നു. സമാനരീതിയിൽ അശോക് കുമാറിന്റെ ഭാര്യ നിർമലയും ഭാര്യാമാതാവ് പി ലക്ഷ്മിയും ഹാജരായിട്ടില്ല. ഇവർക്ക് മൂന്നുപേർക്കും കുറ്റകൃത്യത്തിൽ പങ്കുള്ളതായാണ് തെളിവുകൾ സൂചിപ്പിക്കുന്നതെന്നും പ്രസ്താവനയിൽ ഇ ഡി ചൂണ്ടിക്കാട്ടുന്നു.

സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്ത ഇ ഡി സംഘം തന്നെയാണ് അശോക് കുമാറിനെയും അറസ്റ്റ് ചെയ്തതെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത. നേരത്തെ സെന്തിൽ ബാലാജിയുടെ വീട് റെയ്ഡ് ചെയ്തപ്പോൾ അശോക് കുമാറിന്റെയും വീട് ഇ ഡി റെയ്ഡ് ചെയ്തിരുന്നു. ഈ മാസം പത്തിന് അശോകിന്റെ ഭാര്യ നിർമലയുടെ സ്വത്തുക്കളും ഇ ഡി മരവിപ്പിച്ചു. നിർമലയുടെ പേരിൽ കരൂരിലുള്ള 30 കോടിയിലധികം രൂപ വിലമതിക്കുന്ന 2.49 ഏക്കർ ഭൂമിയുടെ ക്രയവിക്രയമാണ് മരവിപ്പിച്ചത്.

അതേസമയം, സെന്തിൽ ബാലാജിക്കെതിരെ ഇ ഡി ശനിയാഴ്ച കുറ്റപത്രം സമർപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സെന്തിലിനെതിരെ 3000 പേജുള്ള കുറ്റപത്രമാണ് അന്വേഷണ ഏജൻസി സമർപ്പിച്ചത്. കുറ്റപത്രത്തിൽ സെന്തിൽ ബാലാജിയുടെ പേര് മാത്രമാണുള്ളത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ബാലാജി. സ്റ്റാലിൻ മന്ത്രിസഭയിലെ വൈദ്യുതി - എക്സൈസ് വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയെ ജൂണിലാണ് ഇ ഡി അറസ്റ്റ് ചെയ്തത്. ജയലളിത മന്ത്രിസഭയിൽ 2011-15 കാലത്ത് ഗതാഗത മന്ത്രിയായിരിക്കെ ജോലി നൽകുന്നതിന് കോഴ ആവശ്യപ്പെട്ടുവെന്നതായിരുന്നു കേസ്. വാഗ്ദാനം ചെയ്ത ശേഷവും ജോലി ലഭിക്കാതിരുന്ന ചിലർ 2018ൽ നൽകിയ മൂന്ന് പരാതികളുടെ അടിസ്ഥാനത്തിൽ 2021 സെപ്റ്റംബറിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ