INDIA

'അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപി വന്നാല്‍ ഞങ്ങള്‍ സര്‍ക്കാരിലുണ്ടാകില്ല': നിലപാട് വ്യക്തമാക്കി ഷിൻഡെ പക്ഷം

എന്‍സിപിയുള്ളതാണ് മഹാവികാസ് അഘാഡി സഖ്യം വിടാന്‍ കാരണമെന്നാണ് ഷിന്‍ഡെ പക്ഷം

വെബ് ഡെസ്ക്

ബിജെപിയിലേക്കില്ലെന്ന് എന്‍സിപി നേതാവ് അജിത് പവാര്‍ വ്യക്തമാക്കിയിട്ടും മഹാരാഷ്ട്രയില്‍ വാദപ്രതിവാദങ്ങള്‍ അവസാനിക്കുന്നില്ല. അജിത് പവാര്‍ എന്‍സിപി എംഎല്‍എമാരെ പിളര്‍ത്തി എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായാല്‍ ,സംസ്ഥാന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന.

എന്‍സിപി ഒറ്റുകൊടുക്കുന്ന പാര്‍ട്ടിയാണെന്നാണ് ശിവസേന (ഷിന്‍ഡെ പക്ഷം) വക്താവ് സഞ്ജയ് ഷിര്‍സാത്തിന്റെ വാദം. '' ശിവസേനയെ കോണ്‍ഗ്രസിനോടൊപ്പമോ എന്‍സിപിയോടൊപ്പമോ കാണാനല്ല മഹാരാഷ്ട്ര ഇഷ്ടപ്പെടുന്നത്. അതിനാലാണ് ഉദ്ധവ് താക്കറെയുമായി പിരിഞ്ഞ് മഹാ വികാസ് അഘാഡി സര്‍ക്കാരില്‍ നിന്ന് പുറത്ത് പോന്നത്'' - സഞ്ജയ് ഷിര്‍സാത്ത് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉറച്ചനിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നും നേതൃത്വം മുന്നറിയിപ്പ് നല്‍കുന്നു.

ശിവസേനയുടെയും ബിജെപിയുടെയും ആശയങ്ങള്‍ ഉള്‍ക്കാള്ളാന്‍ അജിത് പവാര്‍ തയ്യാറാകണം

അജിത് പവാര്‍ എന്‍സിപി വിട്ട് ബിജെപിയില്‍ ചേരാന്‍ തയ്യാറാകുമെങ്കില്‍ അംഗീകരിക്കുമെന്ന് ഷിന്‍ഡെ പക്ഷം പറയുന്നു. മറിച്ച് എന്‍സിപി എന്ന സ്വത്വത്തില്‍ തുടര്‍ന്ന് സഖ്യത്തിന്റെ ഭാഗമാകുന്നതിന് അംഗീകരിക്കില്ല. ബിജെപിയുടേയും ശിവസേനയുടേയും ആശയങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ മാത്രമെ അജിത് പവാറിനെ സ്വാഗതം ചെയ്യൂ എന്നും ഷിന്‍ഡെ പക്ഷം വ്യക്തമാക്കുന്നു.

മകന്‍ പാര്‍ത്ഥ് പവാര്‍ തിരഞ്ഞെടുപ്പില്‍ തോറ്റതാണ് എന്‍സിപി നേതൃത്വത്തോട് അജിത് പവാറിനുള്ള അദ്ദേഹത്തിന്റെ അതൃപ്തിക്ക് കാരണമെന്ന് ഷിന്‍ഡെ പക്ഷത്തിന്റെ വക്താവ് ചൂണ്ടിക്കാട്ടുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ മാവല്‍ മണ്ഡലത്തില്‍ നിന്നാണ് പാര്‍ത്ഥ് പവാര്‍ പരാജയപ്പെട്ടത്.

ശരദ് പവാറിന്റെ വിശ്വസ്തരായ എംഎല്‍മാര്‍ പോലും എതിര്‍പക്ഷത്തേയ്ക്ക് പോയക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു

ബിജെപിയിലേയ്ക്ക് പോകാന്‍ പദ്ധതിയില്ലെന്ന് അജിത് പവാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങള്‍ ഒരു കാരണവുമില്ലാതെ കിംവദവന്തി പ്രചരിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. പാര്‍ട്ടി മാറ്റത്തിനായി 40 എംഎല്‍മാരുടെ ഒപ്പ് അജിത് പവാര്‍ ശേഖരിച്ചുന്നുവെന്ന വാര്‍ത്തയായിരുന്നു അവസാനമായി വ്യാപകമായി ചര്‍ച്ചയായത്. ശരദ് പവാറിന്റെ വിശ്വസ്തരായ എംഎല്‍മാര്‍ പോലും എതിര്‍പക്ഷത്തേയ്ക്ക് പോയക്കും എന്ന വാര്‍ത്തകളും ഉണ്ടായിരുന്നു. ശിവസേനയെ പിളര്‍ത്തി ബിജെപിക്കൊപ്പം ചേര്‍ന്ന ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തെ എംഎല്‍എമാര്‍ ആയോഗ്യരാക്കപ്പെട്ടേക്കുമെന്ന സാധ്യത മുന്നില്‍ കണ്ട് അജിത് പവാറിനെ കൂടെകൂട്ടാന്‍ നീക്കം നടക്കുന്നു എന്നതായായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം