INDIA

രണ്ടു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ജമ്മു കശ്മീരിൽ മൂന്നുഘട്ടം, ഹരിയാനയിൽ ഒറ്റഘട്ടം, ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനമില്ല

ജമ്മു കശ്മീരിലെ 90 നിയമഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുകയെന്ന് സിഇസി അറിയിച്ചു

വെബ് ഡെസ്ക്

ഹരിയാന, ജമ്മു കശ്മീർ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ജമ്മു കശ്മീരിൽ മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടം അടുത്ത മാസം 18 ന് നടക്കും. രണ്ടാം ഘട്ടം സെപ്റ്റംബർ 25 നു, മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനും നടക്കും. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ.

ഹരിയാനയിൽ തിരഞ്ഞെടുപ്പ് ഒക്ടോബർ ഒന്നിനാണ് നടക്കുക. നാലിനാണ് വോട്ടെണ്ണൽ. ഇരു നിയമസഭകളുടെയും കാലാവധി നവംബർ മൂന്നിനാണ് അവസാനിക്കുന്നത്.

ജമ്മു കശ്മീരിലെ 90 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുകയെന്ന് സിഇസി അറിയിച്ചു. അതിൽ 74 ജനറലും 16 സംവരണ മണ്ഡലങ്ങളും (എസ് ടി - 9, എസ് സി - 7) ആണ്.

നിയമസഭകളുടെ കാലാവധി അവസാനിക്കുന്ന മഹാരാഷ്ട്ര (നവംബർ 26), ഝാർഖണ്ഡ് (ജനുവരി 5) എന്നിവടങ്ങളിലും കേരളത്തിലെ വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല.

ജമ്മു കശ്മീരിൽ ജനാധിപത്യം ശക്തിപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നുവെന്ന് സിഇസി രാജീവ് കുമാർ പറഞ്ഞു. ജമ്മു കശ്മീരിലെ 90 നിയമസഭാ മണ്ഡലങ്ങളിലായി 87.09 ലക്ഷം വോട്ടർമാരുണ്ട്. ജമ്മു കശ്മീരിൽ ജനാധിപത്യത്തിൻ്റെ പാളികൾ ശക്തിപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'ചരിത്രപരമായ' 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ നടത്തിപ്പിനെ പ്രശംസിച്ചുകൊണ്ടാണ് പ്രഖ്യാപനം ആരംഭിച്ചത്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലോകതലത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയയായിരുന്നു. അത് വിജയകരമായി സമാധാനപരമായും പൂർത്തിയാക്കി. മുഴുവൻ ജനാധിപത്യ ലോകത്തിനും അത് വളരെ ശക്തമായ ഒരു ജനാധിപത്യ ഉപരിതലം സൃഷ്ടിച്ചു, അത് അക്രമങ്ങളൊന്നുമില്ലാതെ സമാധാനപരമായിരുന്നു, രാജ്യം മുഴുവൻ തിരഞ്ഞെടുപ്പ് ഉത്സവം ആഘോഷിച്ചു. ഞങ്ങളും ഒരുപാട് റെക്കോർഡുകൾ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം