ഹേമന്ത് സോറന്‍,ബസന്ത് സോറന്‍ 
INDIA

ജാർഖണ്ഡ് മുഖ്യമന്ത്രിയുടെ സഹോദരനെതിരായ അയോഗ്യതാ ഹർജി; അഭിപ്രായമറിയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

പാറ ഖനന ലൈസന്‍സിനായി പദവി ദുരുപയോഗം ചെയ്തെന്ന പരാതിയിൽ ഹേമന്ത് സോറന്റെ നിയമസഭാംഗത്വം റദ്ദാക്കാന്‍ കമ്മീഷന്‍ ശുപാർശ ചെയ്തിരുന്നു

വെബ് ഡെസ്ക്

ജാർഖണ്ഡ് മുഖ്യമന്ത്രിയുടെ സഹോദരനും എംഎൽഎയുമായ ബസന്ത് സോറന്റെ അയോഗ്യത വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അഭിപ്രായമറിയിച്ചു. ജാർഖണ്ഡ് ഗവർണർ രമേഷ് ബൈസിന് ഇലക്ഷന്‍ കമ്മീഷന്‍ കത്തയച്ചതായി ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് ചെയ്തത്. ഗവർണറുടെ അഭ്യർത്ഥനയെ തുടർന്ന് ഇലക്ഷന്‍ കമ്മീഷന്‍ വിഷയത്തില്‍ വാദം കേട്ടിരുന്നു. വിലയിരുത്തലുകള്‍ നടത്തിയ ശേഷമാണ് വെള്ളിയാഴ്ച വൈകിട്ടോടെ ഇലക്ഷന്‍ കമ്മീഷന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സ്വത്ത് വിവരങ്ങളുടെ പട്ടികയിലില്ലാത്ത ഖനന കമ്പനി ബസന്ത് സോറന്റെ പേരിലുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ബിജെപി അംഗങ്ങൾ ഗവർണർക്ക് പരാതി നല്കിയിരുന്നു. ബസന്ത് സോറന്റെ എംഎൽഎ പദവി റദ്ദാക്കണമെന്നാണ് ബിജെപി ആവശ്യമുന്നയിച്ചത്.

പാറ ഖനനത്തിന്റെ കരാർ ലഭിക്കാൻ പദവി ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാൻ രണ്ടാഴ്ച മുൻപ് ഇലക്ഷന്‍ കമ്മീഷന്‍ ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തില്‍ ഇലക്ഷന്‍ കമ്മീഷന്റെ ശുപാർശ ഗവർണർ സംസ്ഥാന സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇതേ തുടര്‍ന്നുള്ള അനിശ്ചിതത്വങ്ങളിലൂടെയാണ് ജാര്‍ഖണ്ഡ് രാഷ്ട്രീയം നിലവില്‍ കടന്നുപോകുന്നത്. ഹേമന്ത് സോറന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോർട്ട് ചോർന്നതിനെ കുറ്റപ്പെടുത്തി ജെഎംഎം നേതൃത്വവും രംഗത്തെത്തിയിരുന്നു.

രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) സർക്കാർ വിശ്വാസവോട്ടെടുപ്പിനെ നേരിട്ടിരുന്നു. അയോഗ്യതാ ഭീഷണി നേരിടുന്ന ഹേമന്ത് സോറന് ആത്മ വശ്വാസം പകരുന്നതായിരുന്നു 81 അംഗ നിയമസഭയിൽ 48 വോട്ടുകൾ നേടിയ വിജയം.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്