INDIA

മഹാരാഷ്ട്ര, ഝാർഖണ്ഡ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; കേരളത്തിൽ ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13ന്

വോട്ടെണ്ണൽ നവംബർ 23ന്

വെബ് ഡെസ്ക്

മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. മഹാരാഷ്ട്രയിൽ ഒറ്റഘട്ടമായി നവംബർ 20നും ഝാർഖണ്ഡ് തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നവംബർ 13, 20 തീയതികളിലും നടക്കും. നവംബർ 23നാകും വോട്ടെണ്ണൽ. മഹരാഷ്‌ട്രയിൽ നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയ്യതി ഒക്ടോബർ 29ആണ്.

ഝാർഖണ്ഡിൽ ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഒക്ടോബർ 25ന് മുമ്പായി നാമർദേശപത്രിക സമർപ്പിക്കണം. രണ്ടാം ഘട്ടത്തിൽ വരുന്ന മണ്ഡലങ്ങളിൽ ഒക്ടോബർ 29നും നാമനിർദേശപത്രിക സമർപ്പിക്കണം.

ഉപതെരഞ്ഞെടുപ്പുകൾ കൂടി ഇതിനൊപ്പം നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിക്കുന്നത്. കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടുന്ന നിയമസഭാ മണ്ഡലങ്ങളായ പാലക്കാട്, ചേലക്കര എന്നിവിടങ്ങളിലും വയനാട് ലോക്സഭാ മണ്ഡലത്തിലും നവംബർ 13ന് തിരഞ്ഞെടുപ്പ് നടക്കും.

കേരളം ഒടുവിൽ ഒരു ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക് പോവുകയാണ്. റായ്ബറേലിയിലും വയനാട്ടിലും വിജയിച്ച രാഹുൽ ഗാന്ധി റായ്ബറേലി തിരഞ്ഞെടുത്തതോടെയാണ് വയനാട് ഉപതെരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലക്കോട് നിന്നും നിലവിലെ ചേലക്കര എംഎൽഎ കെ രാധാകൃഷ്ണൻ വിജയിച്ചതോടെ ഒഴിവുവന്ന സീറ്റിലേക്കും പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ വടകര ലോക്സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ചതോടെ ഒഴിവുവന്ന സീറ്റിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധി തന്നെ വരുന്നു എന്നതും, രണ്ടാം സ്ഥാനത്ത് ബിജെപിയുള്ള പാലക്കാട് കോൺഗ്രസും സിപിഎമ്മും ആരെ സ്ഥാനാർയാക്കുമെന്നതും ഈ തിരഞ്ഞെടുപ്പിന്റെ ആവേശം വർധിപ്പിക്കുന്നു. ഒക്ടേബർ 25നാണ് കേരളത്തിലെ സ്ഥാനാർഥികൾ പത്രിക സമർപ്പിക്കേണ്ടത്.

നവംബര്‍ 26നാണ് മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി അവസാനിക്കുക. മഹാരാഷ്ട്രയിൽ 288 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ജാർഖണ്ഡിൽ 81 സീറ്റുകളിലേക്കും. കഴിഞ്ഞ തവണ മഹാരാഷ്ട്രയില്‍ ഒറ്റ ഘട്ടമായും ജാര്‍ഖണ്ഡില്‍ അഞ്ച് ഘട്ടമായുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍