മൂന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 2.30 നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം. ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കുക. മാര്‍ച്ചിലാണ് ഈ സംസ്ഥാനങ്ങളിൽ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത്.
ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍, മേഘാലയയിലും നാഗാലാന്‍ഡിലും ബിജെപി സഖ്യ സര്‍ക്കാരാണ് ഭരണത്തില്‍. നാഗാലാന്‍ഡില്‍ മാര്‍ച്ച് 12 നും മേഘാലയയില്‍ മാര്‍ച്ച് 15 നും ത്രിപുരയില്‍ മാര്‍ച്ച് 22 നുമാണ് നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത്.