ആനന്ദ് തെല്‍തുംദെ 
INDIA

എൻഐഎയ്ക്ക് തിരിച്ചടി; ആനന്ദ് തെല്‍തുംദെയ്ക്ക് ജാമ്യം നൽകിയ വിധിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

വെബ് ഡെസ്ക്

ഭീമ കൊറേഗാവ് കേസില്‍ ജയിലിൽ കഴിയുന്ന ആനന്ദ് തെല്‍തുംദെയ്ക്ക് ജയിലിന് പുറത്തിറങ്ങാം. ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി സുപ്രീംക്കോടതി ശരിവെച്ചു. ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിയില്‍ ഇടപെടാനില്ലെന്ന് എൻഐഎയുടെ ഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ വിചാരണ വേളയിലെ നിര്‍ണായക കണ്ടെത്തലുകളാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

നിലവിലെ ഉത്തരവ് മുന്‍കാലങ്ങളിലെ ഉത്തരവിന് വിരുദ്ധമാണെന്നും എന്‍ഐഎ

ആനന്ദിന് ജാമ്യം അനുവദിക്കുന്നത് വിചാരണയേയും അന്വേഷണത്തേയും പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധിക്കെതിരെ എന്‍ഐഎ സുപ്രീംക്കോടതിയെ സമീപിച്ചത്. നിലവിലെ ഉത്തരവ് മുന്‍കാലങ്ങളിലെ ഉത്തരവിന് വിരുദ്ധമാണെന്നും എന്‍ഐഎ സുപ്രീംക്കോടതിയെ ധരിപ്പിച്ചു.

ഭീമാ കൊറേഗാവ് കേസില്‍ യുഎപിഎ ചുമത്തപ്പെട്ട വിഖ്യാത ദളിത്- മാര്‍ക്‌സിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ തെല്‍തുംദേയെ 2020 ഏപ്രിലിലാണ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ തുഷാര്‍ ദാമുഗഡെ 2018-ല്‍ പൂനെയിലെ വിശ്രാംബാഗ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട്, സുപ്രീംക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. 2021-ല്‍ പ്രത്യേക എന്‍ഐഎ കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് തെല്‍തുംദെ സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, മിലന്ദ് ജാതവ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആനന്ദ് തെല്‍തുംദെയ്ക്ക് ജാമ്യം അനുവദിച്ചത്.

ഭിമ കൊറേഗാവ് സംഭവത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്തു, ഗൂഢാലോചനയില്‍ ഭാഗമായി തുടങ്ങി, എന്‍ഐഎ ആനന്ദ് തെല്‍തുംദെയ്ക്ക് എതിരെ ചുമത്തിയ കുറ്റങ്ങള്‍ പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കേസില്‍ ബോംബെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരമാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ആള്‍ ജാമ്യത്തിലാണ് തെല്‍തുംബ്ദെയെ ജാമ്യത്തില്‍ വിട്ടയക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍, ഹെെക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ സമയം അനുവദിക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെടുകയായിരുന്നു.

കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച മൂന്നാം പ്രതിയാണ് തെല്‍തുംദെ. കൂട്ടുപ്രതി വരവര റാവുവിന് ആരോഗ്യപരമായ കാരണങ്ങളാല്‍ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?