ആസാദിന് ജമ്മുവില്‍ ഒരുക്കിയ സ്വീകരണം ANI
INDIA

ഗുലാം നബി ആസാദ് രാഷ്ട്രീയ പാര്‍ട്ടി ഇന്ന് പ്രഖ്യാപിക്കും

ഗുലാം നബി ആസാദിന്‍റെ പാര്‍ട്ടി ജമ്മു കശ്മീര്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് വിലയിരുത്തല്‍

വെബ് ഡെസ്ക്

അഞ്ച് പതിറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി ഇന്ന് പ്രഖ്യാപിക്കും. ജമ്മുവിൽ നടക്കുന്ന റാലിയിൽ പുതിയ പാർട്ടി രൂപീകരണം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുലാം നബി ആസാദിന്‍റെ പാര്‍ട്ടി ജമ്മു കാശ്മീരിലെ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളുണ്ടാമെന്നാണ് വിലയിരുത്തപ്പെടുത്തുന്നത്.

നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച ഗുലാം നബി ആസാദ് ആഗസ്റ്റ് 26നാണ് കോണ്‍ഗ്രസ് വിട്ടത്. ഒരാഴ്ച കഴിയുമ്പോഴേക്കും പാര്‍ട്ടി പ്രഖ്യാപനത്തിലേക്ക് കടക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജമ്മുവിലാണ് ആദ്യ യൂണിറ്റ്. സെപ്റ്റംബർ 12 വരെ സ്വന്തം മണ്ഡലം ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാനപ്പെട്ട നാല് പ്രദേശങ്ങൾ സന്ദർശിക്കുന്നുണ്ട്. 2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആസാദിന്‍റെ രാജി, പാർട്ടിയുടെ ജമ്മു കശ്മീർ ഘടകത്തിൽ നിന്ന് കോൺഗ്രസ് നേതാക്കളുടെ കൂട്ട പലായനത്തിന് കാരണമായിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ആസാദിന് ജമ്മുവിലെ വിമാനത്താവളത്തിൽ ഗംഭീര സ്വീകരണമാണ് നൽകിയത്.

2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്, പാര്‍ട്ടിയുടെ മുൻ പഞ്ചാബ് അദ്ധ്യക്ഷൻ സുനിൽ ജാഖർ, മുൻ കേന്ദ്രമന്ത്രിമാരായ കപിൽ സിബൽ, അശ്വനി കുമാർ എന്നിവരുൾപ്പെടെ നിരവധി ഉന്നതർ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയതിന് പിന്നാലെയാണ് ആസാദിന്റെ രാജി.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി