ചണ്ഡീഗഡ് വിമാനത്താവളം 
INDIA

ഏഴ് വർഷത്തെ പഞ്ചാബ്- ഹരിയാന തർക്കം തീരുന്നു; ചണ്ഡീഗഡ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേര് നൽകും

വെബ് ഡെസ്ക്

ചണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിന്റെ പേര് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭഗത് സിങ്ങിന്റെ ജന്മവാർഷികത്തിന് മൂന്നുദിവസം ബാക്കിനിൽക്കെ, മൻ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇതോടെ, വിമാനത്താളവത്തിന് പേരിടുന്നതുമായി ബന്ധപ്പെട്ട്, പഞ്ചാബ് ഹരിയാന സർക്കാരുകൾ തമ്മിൽ ഏഴ് വർഷമായി തുടരുന്ന തർക്കത്തിന് വിരാമമായി.

2017ൽ പഞ്ചാബ് വിധാൻ സഭ വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേര് നൽകണമെന്ന് പ്രമേയം പാസാക്കിയതോടെ, ഇത് ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു

ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത തലസ്ഥാനമായതിനാൽ, വിമാനത്താവളത്തിന് ചണ്ഡീഗഡിന്റെ പേര് നൽകിയാൽ മതിയെന്ന തീരുമാനം ഹരിയാന മുൻപ് എതിർത്തിരുന്നു. മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേര് നൽകാൻ പഞ്ചാബിനോട് സമ്മതിച്ചു. പിന്നീട്, മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഹരിയാനയിൽ അധികാരത്തിലേറിയതോടെ, 2015ൽ ആർഎസ്എസ് സൈദ്ധാന്തികനായ മാംഗൽ സെന്നിന്റെ പേര് നൽകണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നു.

എന്നാൽ, 2017ൽ പഞ്ചാബ് വിധാൻ സഭ വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേര് നൽകണമെന്ന് പ്രമേയം പാസാക്കുകയും ഇത് ചർച്ചയിലേക്ക് നയിക്കുകയും ചെയ്തു. ഒടുവിൽ, വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേര് നൽകുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല കഴിഞ്ഞ മാസം പ്രഖ്യാപിച്ചതോടെ, ഇരു സർക്കാരുകളും തമ്മിലുള്ള ഏറ്റുമുട്ടൽ അവസാനിച്ചു.

ഭഗത് സിങ്ങിന്റെ ജന്മവാർഷികം അദ്ദേഹത്തിന്റെ ജന്മനാടായ ഖട്കർ കലാൻ ഗ്രാമത്തിൽ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ആം ആദ്മി പാർട്ടി.

ചണ്ഡീഗഢ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേര് നൽകുമെന്ന് ചൗട്ടാല പ്രസ്താവനയില്‍ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പുതിയ പേര് തീരുമാനിച്ചതെന്നും പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാർ ഇത് അംഗീകരിച്ചുവെന്നും ചൗട്ടാല വ്യക്തമാക്കി. ഭഗത് സിങ് യുവാക്കളുടെ ആരാധനാപാത്രമാണ്. വിമാനത്താവളത്തിന്റെ പുതിയ പേരിനൊപ്പം ജില്ലാ ആസ്ഥാനമായ പഞ്ച്കുലയുടെ പേരുകൂടി ഉൾപ്പെടുത്താനുള്ള ശുപാർശ നൽകിയിട്ടുണ്ടെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ട്വിറ്ററില്‍ കുറിച്ചു.

വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേര് നൽകിയതിന് ആം ആദ്മി പാർട്ടി (എഎപി) മോദിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തി. ഭഗത് സിങ്ങിന്റെ ജന്മവാർഷികം അദ്ദേഹത്തിന്റെ ജന്മനാടായ ഖട്കർ കലാൻ ഗ്രാമത്തിൽ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ആം ആദ്മി പാർട്ടി. സെപ്റ്റംബർ 28ന് നടക്കുന്ന ആഘോഷ പരിപാടികളിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പങ്കെടുക്കും.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?