INDIA

ഭൂമി കോഴക്കേസ്: തേജസ്വി യാദവിന്റെ വസതിയില്‍ പരിശോധന, മൂന്ന് സംസ്ഥാനങ്ങളിലായി 15 ഇടങ്ങളിൽ ഇ ഡി റെയ്ഡ്

ബിഹാർ, ഉത്തർപ്രദേശ്, മുംബൈ എന്നിവിടങ്ങളില്‍ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങൾക്കും ബന്ധമുള്ള സ്ഥലങ്ങളിലാണ് ഇ ഡിയുടെ റെയ്ഡ്

വെബ് ഡെസ്ക്

റെയിൽവേ - ഭൂമി കോഴക്കേസുമായി ബന്ധപ്പെട്ട് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ഡൽഹിയിലെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. രാജ്യ തലസ്ഥാനത്തെ ന്യൂ ഫ്രണ്ട്സ് കോളനിയിലുള്ള തേജസ്വിയുടെ വസതിയിലാണ് ഇ ഡി റെയ്ഡ് നടത്തുന്നത്. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അഴിമതിയുമായി ബന്ധപ്പെട്ട് മൂന്ന് സംസ്ഥാനങ്ങളിലായി 15 ഇടങ്ങളിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലത്ത്, ജോലി നൽകുന്നതിന് പകരമായി ഉദ്യോഗാർത്ഥികളിൽ നിന്ന് ഭൂമി കൈക്കൂലിയായി വാങ്ങി എന്ന കേസിൽ സിബിഐയുടെ അന്വേഷണം നടക്കുന്നതിന് പുറമെയാണ് ഇഡിയും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബിഹാർ, ഉത്തർപ്രദേശ്, മുംബൈ എന്നിവിടങ്ങളില്‍ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങൾക്കും ബന്ധമുള്ള സ്ഥലങ്ങളിലാണ് ഇ ഡിയുടെ റെയ്ഡ്. മുൻ ആർജെഡി എംഎൽഎയും ലാലുവിന്റെ അടുത്ത അനുയായിയുമായ സയ്യിദ് അബു ഡോജനയുടെ പട്‌നയിലെ വീട്ടിലും ഇ ഡി പരിശോധന നടത്തിവരികയാണ്. ലാലുവിനെയും ബിഹാർ മുൻ മുഖ്യമന്തിയും ലാലുവിന്റെ ഭാര്യയുമായ റാബ്രി ദേവിയെയും കഴിഞ്ഞ ദിവസങ്ങളിൽ സിബിഐ ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ഇ ഡി റെയ്ഡ്.

ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം ലാലുവിനും റാബ്രി ദേവിക്കും മറ്റ് 14 പേർക്കുമെതിരെയുമാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മാർച്ച് 15ന് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മിസ ഭാരതി ഉൾപ്പെടെയുള്ള 14 പ്രതികൾക്കും കോടതി സമൻസ് അയച്ചിരുന്നു. സിബിഐ കേസിനെ ആസ്പദമാക്കിയാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ ക്രിമിനൽ വകുപ്പുകൾ പ്രകാരം ഇ ഡി കേസ് ഫയൽ ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ