ഹേമന്ത് സോറന്‍ 
INDIA

ഖനന അഴിമതി ആരോപണം: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഇ ഡി നോട്ടീസ്

കേസില്‍ മുഖ്യമന്ത്രിയുടെ സഹായി പങ്കജ് മിശ്രയെയും മറ്റ് രണ്ട് പേരെയും ഇ ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

വെബ് ഡെസ്ക്

ഖനന അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണക്കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഇ ഡി നോട്ടീസ്. റാഞ്ചിയിലെ ഇ ഡിയുടെ ഓഫീസില്‍ നാളെ ഹാജരാകാനാണ് നിര്‍ദേശം. കേസില്‍ മുഖ്യമന്ത്രിയുടെ സഹായി പങ്കജ് മിശ്രയെയും മറ്റ് രണ്ട് പേരെയും ഇ ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ജൂലൈയില്‍ സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 11.88 കോടി രൂപ പിടിച്ചെടുത്തതിന് ശേഷമായിരുന്നു പങ്കജ് മിശ്രയുടെ അറസ്റ്റ്. ഇയാളുടെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത അഞ്ച് കോടിയോളം രൂപയും കണ്ടെത്തിയിരുന്നു. ഹേമന്ത് സോറന്റെ പാസ്ബുക്കും ചെക്കും ഉള്‍പ്പെടെയുള്ള നിര്‍ണായകമായ ഒരുപാട് രേഖകളും ഈ പരിശോധനയിലാണ് കണ്ടെത്തിയത്. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമസഭാ മണ്ഡലമായ ബര്‍ഹൈത്തില്‍ അനധികൃതമായി പങ്കജ് മിശ്ര ഖനനം നടത്തിയെന്ന് ഇ ഡിയുടെ കുറ്റപത്രത്തില്‍ പറയുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ അന്വേഷണ ഏജന്‍സി ഹേമന്ത് സോറന്റെ മാധ്യമ ഉപദേഷ്ടാവിനെ ചോദ്യം ചെയ്തിരുന്നു

ഖനന അഴിമതിയുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡില്‍ ഇതുവരെ 37 ലക്ഷം രൂപയാണ് ഇഡി ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. പങ്കജിന്റെ സഹായികളായ ബച്ചു യാദവ്, പ്രേം പ്രകാശ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ അന്വേഷണ ഏജന്‍സി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിനെ ചോദ്യം ചെയ്തിരുന്നു. 2021 ല്‍ ഖനന പാട്ടത്തിന് സ്വയം അനുമതി നല്‍കി എന്നാരോപണവും ഹേമന്ത് സോറന്‍ നേരിടുന്നുണ്ട്.

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?