INDIA

കൊളീജിയം ശുപാർശ അംഗീകരിച്ചു; മൂന്ന് ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് കേന്ദ്രം

കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ പട്ന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിച്ചു

വെബ് ഡെസ്ക്

രാജ്യത്തെ മൂന്ന് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. അലഹബാദ്, ഛത്തീസ്ഗഢ്, പാറ്റ്ന എന്നീ ഹൈക്കോടതികളിലേക്കാണ് നിയമനം. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ പട്ന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിച്ചു.

അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് രമേഷ് സിൻഹയെ ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന പ്രിതിങ്കര്‍ ദിവാകറിനെയാണ് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്. കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു ട്വിറ്ററിലൂടെ നിയമനവിവരം അറിയിച്ചു.

ഫെബ്രുവരി 9നാണ് ജസ്റ്റിസ് ദിവാകറിനെയും ജസ്റ്റിസ് രമേഷ് സിൻഹയേയും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തത്. ജസ്റ്റിസ് വിനോദ് ചന്ദ്രനെ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ കൊളീജിയം ആദ്യം ശുപാർശ ചെയ്തിരുന്നുവെങ്കിലും പിന്നീട് അത് പിൻവലിച്ചിരുന്നു. പട്‌ന ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റിസ് സഞ്ജയ് കരോളിനെ ഫെബ്രുവരിയിൽ സുപ്രീം കോടതിയിലേക്ക് ഉയർത്തിയിരുന്നു.

സുപ്രീംകോടതി കൊളീജിയം നിർദേശിച്ച അഞ്ച് പുതിയ ജഡ്ജിമാരുടെ നിയമനവും ഫെബ്രുവരി മാസമാദ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു. പങ്കജ് മിത്തൽ (രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ്), സഞ്ജയ് കരോൾ (പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്), പി വി സഞ്ജയ് കുമാർ (മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ്) അഹ്സാനുദ്ദിൻ അമാനുല്ലഹ് (പട്ന ഹൈക്കോടതി ജഡ്ജ്), മനോജ് മിശ്ര (അലഹബാദ് ഹൈക്കോടതി ജഡ്ജ്) എന്നിവരുടെ നിയമനമായിരുന്നു കേന്ദ്രം അംഗീകരിച്ചത്. നിയമനത്തില്‍ ദീർഘകാലത്തെ കൊളീജിയം -കേന്ദ്രസർക്കാർ തർക്കത്തിനൊടുവിലായിരുന്നു നിയമനം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ