INDIA

മാവോയിസ്റ്റ് ബന്ധം ആരോപണം: പ്രൊഫ. ജി എൻ സായിബാബ ജയിൽമോചിതനായി

വെബ് ഡെസ്ക്

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നാഗ്പൂർ സെൻട്രൽ ജയിലിൽ തടവിലായിരുന്ന ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജി എൻ സായിബാബ ജയിൽ മോചിതനായി. രണ്ട് ദിവസം മുൻപ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് മോചനം. ഏഴ് വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു.

ശാരീരിക അവശതകൾ മൂലം വീൽചെയറിൽ കഴിയുന്ന സായിബാബ, മുൻ മാധ്യമപ്രവർത്തകൻ പ്രശാന്ത് റാഹി, വിജയ് ടിർക്കി, മഹേഷ് ടിർക്കി, ഹേം മിശ്ര എന്നിവര്‍ക്കൊപ്പം 2014 ലിലാണ് അറസ്റ്റിലായത്. ജെ എൻ യുവിലെയും ഡൽഹി യൂണിവേഴ്‌സിറ്റിയിലെയും വിദ്യാർത്ഥികളെ മാവോയിസത്തിലേക്ക് സായിബാബയുടെ നേതൃത്വത്തിലുള്ള സംഘം റിക്രൂട്ട് ചെയ്യുന്നെന്നായിരുന്നു കേസ്.

2013 ൽ യുപിഎ സർക്കാരിന്റെ കാലത്താണ് ജി എൻ സായിബാബ അടക്കമുള്ളവർക്കെതിരെ മഹാരാഷ്ട്ര സർക്കാരും എൻ ഐ എയും അന്വേഷണം ആരംഭിക്കുന്നത്. ആദിവാസി വിഭാഗങ്ങൾക്കെതിരേ ഓപ്പറേഷൻ ഗ്രീൻ ഹണ്ട് എന്ന പേരിൽ നടത്തിയ പോലീസ് നടപടിക്കെതിരേ സായിബാബ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.

കേസില്‍ അഞ്ചുപേരെയും കോടതി കുറ്റ വിമുക്തരാക്കി. എല്ലാവരെയും ഉടൻ വിട്ടയക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. മറ്റുനാലുപേര്‍ കഴിഞ്ഞ ദിവസം മോചിതരായിരുന്നു.

ഇന്ത്യൻ ശിക്ഷ നിയമത്തിലെ 12 ബി, യുഎപിഎയിലെ 13, 18, 20, 38, 39 വകുപ്പുകൾ ചുമത്തിയയായിരുന്നു 2014 ൽ സായിബാബയെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട സംഘടനയായ റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ടുമായുള്ള ബന്ധമാണ് കേസിനാധാരം. 2017 ൽ ഗഡ്ച്ചിറോളി സെഷൻസ് കോടതിയാണ് ഇവരെ കുറ്റക്കാരാണെന്ന് വിധിച്ചത്. മഹേഷ് ടിർക്കി ഒഴികെയുള്ളവർക്കെല്ലാം ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്.

2022 ഒക്ടോബർ 14 ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് ജി എൻ സായിബാബ അടക്കമുള്ള മുഴുവൻ പ്രതികളുടെയും ശിക്ഷ വിധി റദ്ദാക്കിയിരുന്നു. എന്നാൽ ഒക്ടോബർ 15 ന് മഹാരാഷ്ട്ര സർക്കാരിന്റെ അടിയന്തര ഹർജിയെ തുടർന്ന് സുപ്രീം കോടതി പ്രത്യേക സിറ്റിങ് നടത്തുകയും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തു. 2023 ഏപ്രിലിൽ ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും