ഫണീന്ദ്ര സുബ്രഹ്മണ്യ, ഫെലിക്സ്, വിനു കുമാർ 
INDIA

ജോലിതർക്കം: ഐടി കമ്പനി മേധാവികളെ മുൻ ജീവനക്കാരൻ കുത്തിക്കൊന്നു

പ്രതി ഫെലിക്സിനായി തെരച്ചിൽ

ദ ഫോർത്ത് - ബെംഗളൂരു

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരത്തിൽ ബെംഗളൂരുവിൽ ഐടി കമ്പനി സിഇഒയെയും എംഡിയെയും മുൻ ജീവനക്കാരൻ കുത്തിക്കൊന്നു. ഉത്തര ബെംഗളൂരുവിലെ അമൃതഹള്ളിയിലാണ് സംഭവം. എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എംഡി ഫണീന്ദ്ര സുബ്രഹ്മണ്യ, സിഇഒ വിനു കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. വിനു കുമാർ മലയാളിയാണ്. ഈ കമ്പനിയിലെ തന്നെ മുൻ ജീവനക്കാരൻ ഫെലിക്സ് ആണ് ഇരുവരെയും കുത്തി വീഴ്ത്തിയത്.

ഫണീന്ദ്ര സുബ്രഹ്മണ്യ, വിനു കുമാർ

എയറോണിക്‌സിലെ ജോലി ഉപേക്ഷിച്ച് ഫെലിക്സ് സ്വന്തമായി കമ്പനി തുടങ്ങിയിരുന്നു. എന്നാൽ ഫണീന്ദ്രയും വിനു കുമാറും നടത്തുന്ന മാതൃകമ്പനിയെ ഇയാൾ തന്റെ ബിസിനസ് എതിരാളിയായി കണ്ട് അവരെ ഇല്ലാതാക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തു. ഇരുവരെയും കൊല്ലാനുള്ള തീരുമാനമെടുത്ത ഫെലിക്സ് തക്കം പാർത്തിരിക്കുകയായിരുന്നു. ഇതനുസരിച്ച് ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് മറ്റ് രണ്ട് പേർക്കൊപ്പം കമ്പനിയിലേക്ക് വന്ന ഫെലിക്‌സ് വടിവാളും കത്തിയും ഉപയോഗിച്ച് ഫണീന്ദ്രനെയും വിനു കുമാറിനെയും ആക്രമിക്കുകയായിരുന്നു.

ഫെലിക്‌സ്

ആക്രമണത്തിന് ശേഷം ഫെലിക്സ് അടക്കം മൂന്ന് പേരും കെട്ടിടത്തിന് പിന്നിലെ വളപ്പിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഇവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. ഫെലിക്സിന്റെ കൂട്ടാളികളെ സംബന്ധിച്ച് പോലീസിന് വിവരമില്ല. ഇവർ വാടക കൊലയാളികളാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഓഫീസിനകത്തും പുറത്തുമുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ