INDIA

ഗുജറാത്തിലും ഹിമാചലിലും ബിജെപി ഭരണം നിലനിർത്തും; ആം ആദ്മി അട്ടിമറിക്ക് സാധ്യതയില്ലെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

വെബ് ഡെസ്ക്

ഗുജറാത്ത്, ഹിമാചൽ നിയമസഭാ തിരെഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഗുജറാത്തിൽ ഏഴാം തവണയും വലിയ ഭൂരിപക്ഷത്തോടെ ബിജെപി ഭരണം തുടരുമെന്നും ഹിമാചലിൽ കടുത്ത കോൺഗ്രസ് - ബിജെപി പോരാട്ടം ഉണ്ടാകുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. രണ്ടിടത്തും എഎപി അട്ടിമറിക്ക് സാധ്യത ഇല്ല എന്നും ടിവി 9, ന്യൂസ് എക്സ്, റിപബ്ളിക്, ജന്‍ കി ബാത് തുടങ്ങിയ എക്സിറ്റ് പോളുകളെല്ലാം സൂചിപ്പിക്കുന്നത്. എന്നാൽ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് കൈവശമുള്ള സീറ്റുകൾ നഷ്ടപ്പെടുമെന്നും ചില ഫലങ്ങൾ സൂചിപ്പിക്കുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ 125 മുതൽ130 സീറ്റുകളിൽ ബിജെപി വിജയിക്കുമെന്നും കോൺഗ്രസിന് 30 മുതൽ 40 സീറ്റുകൾ ലഭിക്കുമെന്നും ടിവി 9ന്റെ എക്‌സിറ്റ് പോൾ ഫലം പറയുന്നു. ആം ആദ്മി 3 മുതൽ 5 സീറ്റുകൾ മാത്രമേ നേടുകയുള്ളൂ. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 117 മുതൽ 140 വരെ സീറ്റുകൾ നേടി ബിജെപി വിജയിക്കുമെന്നും കോൺഗ്രസിന് 34 മുതൽ 51 സീറ്റുകൾ വരെ ലഭിക്കുമെന്നും ജാൻ കി ബാത്ത് എക്സിറ്റ് പോൾ പ്രവചിക്കുന്നു.

എഎപി 6 മുതൽ 13 വരെ സീറ്റുകൾ നേടും. 182 നിയമസഭാ മണ്ഡലങ്ങളുള്ള ഗുജറാത്തിൽ കേവല ഭൂരിപക്ഷം 92 സീറ്റ് ആണ്. 68 നിയമസഭാ സീറ്റുകളുള്ള ഹിമാചലില്‍ ബിജെപിക്ക് നേരിയ മുന്‍തൂക്കമെന്ന് എക്സിറ്റ് പോള്‍ ഫലം. ഹിമാചൽ പ്രദേശിൽ ടൈംസ് നൗ എക്സിറ്റ് പോൾ പ്രകാരം ബിജെപിക്ക് 38 സീറ്റുകളും കോൺഗ്രസിന് 28 സീറ്റുകളും ലഭിക്കും. ഗുജറാത്തിൽ രണ്ടാം ഘട്ട വോട്ടെടുപ്പിൽ താൽക്കാലിക വോട്ടിംഗ് ശതമാനം 59.11 ശതമാനമാണ്. ഈ മാസം എട്ടിനാണ് വോട്ടെണ്ണൽ. 2017ൽ ബിജെപി 99 സീറ്റും കോൺഗ്രസ് 77 സീറ്റുമാണ് നേടിയത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?