അദാർ പൂനവാല 
INDIA

അദാർ പൂനവാലയുടെ പേരിൽ വ്യാജ വാട്സ്ആപ് സന്ദേശം ; സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തട്ടിയത് ഒരു കോടിയിലധികം രൂപ

സന്ദേശം പൂനവാലയുടേതാണെന്ന് തെറ്റിദ്ധരിച്ച് 1,01,01554 രൂപയാണ് വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറിയത്

വെബ് ഡെസ്ക്

സിഇഒ അദാർ പൂനവാല എന്ന വ്യാജേന വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തു. വാട്സ്ആപ് വഴി മെസെജ് അയച്ചാണ് വ്യാജന്‍ പണം ആവശ്യപ്പെട്ടത്. പൂനവാലയുടെ ഫോണ്‍ നമ്പറില്‍ നിന്ന് ഒരു കോടി രൂപ ഉടനെ അയക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐഐ ഡയറക്ടറായ സതീഷ് ദേശ്പാണ്ഡെയ്ക്കാണ് വാട്സ് ആപ് സന്ദേശം വന്നത്.

മെസെജ് പൂനവാലയുടേതാണെന്ന് തെറ്റിദ്ധരിച്ച് 1,01,01554 രൂപയാണ് വിവിധ അക്കൗണ്ടുകളിലേക്ക് ഫിനാൻസ് മാനേജർ സാഗർ കിറ്റൂർ അയച്ചത്. ബുധനാഴ്ച ഉച്ച മുതൽ വ്യാഴാഴ്ച പുലർച്ചെ രണ്ട് മണ് വരെ എട്ട് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് പണം കൈമാറി.

ഫിനാൻസ് മാനേജർ സാഗർ കിറ്റൂർ ബണ്ട് ഗാർഡൻ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐടി ആക്‌ട് 66 സി, ഡി ഉൾപെടെ ഐപിസി സെക്ഷൻ 419, 420, 34 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. സാങ്കേതിക-സൈബർ വിദഗ്ധരെ ഉപയോഗിച്ച് കേസ് അന്വേഷിക്കുമെന്ന് പൂനെ പോലീസ് മേധാവി അമിതാഭ് ഗുപ്ത പറഞ്ഞു. പൂനവാലയുടെ ഫോൺ ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക നിഗമനം. വാട്‌സ്ആപ് സന്ദേശത്തിലുള്ള ബാങ്ക് അക്കൗണ്ട് നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. അതേസമയം, എസ്‌ഐഐ കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇന്ത്യൻ ബയോടെക്നോളജി ആൻഡ് ബയോഫാർമസ്യൂട്ടിക്കൽസ് കമ്പനിയാണ് എസ്‌ഐഐ. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും മറ്റ് പല രാജ്യങ്ങളും ഉപയോഗിക്കുന്ന കോവിഷീൽഡ് വാക്‌സിന്റെ പ്രധാന വിതരണക്കാരായ എസ്‌ഐഐ ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കൾ കൂടിയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ