INDIA

ചത്ത എലിയെ കടിച്ചുപിടിച്ച്‌ കർഷകർ; കാവേരി വിഷയത്തില്‍ അസ്വാഭാവിക സമരരീതിയുമായി തമിഴ് കര്‍ഷകര്‍

വെബ് ഡെസ്ക്

കാവേരി പ്രശ്നത്തിൽ കർണാടക സർക്കാരിനും കേന്ദ്ര സർക്കാരിനുമെതിരെ അസ്വാഭാവിക സമരരീതിയുമായി ട്രിച്ചിയിലെ കർഷകർ. ചത്ത എലിയെ വായയിൽ കടിച്ചുപിടിച്ചാണ് കർഷകർ പ്രതിഷേധം അറിയിക്കുന്നത്. പ്രശ്നം ആളുകളുടെ നിത്യജീവിതത്തെ തന്നെ ബാധിക്കുന്നതരത്തിൽ മാറുമെന്നതുകൊണ്ട് കൂടിയാണ് ഈ പ്രതിഷേധരീതിയെന്നു കര്‍ഷകര്‍ പറയുന്നു.

നാഷണൽ സൗത്ത് ഇന്ത്യൻ റിവർ ഇന്റർലിങ്കിങ് ഫാർമേഴ്‌സ് അസോസിയേഷൻ തമിഴ്നാട് യൂണിറ്റ് പ്രസിഡന്റ് അയകുന്നാണ് ട്രിച്ചിയിലെ സമരങ്ങൾക്ക് നേതൃത്വം നൽകുന്നത്. കാവേരി തീരങ്ങളിൽ കൃഷിചെയ്യുന്ന പ്രധാന ധാന്യവിള കുറുവയാണ്. അത് വളരെ ചെറിയ കാലയളവിൽ മാത്രം കൃഷിചെയ്യുന്നതുകൊണ്ട് കാവേരി പ്രശ്നം വലിയതോതിൽ ബാധിക്കാൻ സാധ്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്.

അതേ സമയം തമിഴ്നാടിന് വെള്ളം നൽകരുത് എന്നാവശ്യപ്പെട്ട് കർണാടകയിലെ മാണ്ഡ്യയിൽ കർഷകർ സമരത്തിലാണ്. സെപ്റ്റംബർ 13 മുതൽ 5000 ക്യൂബിക് ഫീറ്റ് പെർ സെക്കന്റ് (cusecs) വെള്ളം പതിനഞ്ച് ദിവസത്തേക്ക് തമിഴ്‌നാടിന് നൽകണം എന്നാവശ്യപ്പെട്ട് കാവേരി വാട്ടർ മാനേജ്‌മന്റ് അതോറിറ്റി (CWMA) പുറത്തിറക്കിയ ഉത്തരവിനെ തുടർന്നാണ് നിലവിലെ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. തമിഴ്‌നാടിന് ലഭിക്കേണ്ട ജലത്തിന്റെ അളവ് 5000 ൽ നിന്ന് 7200 ക്യൂബിക് ഫീറ്റ് പെർ സെക്കന്റിലേക്ക് വർധിപ്പിക്കണം എന്ന ആവശ്യം കോടതി തള്ളുകയും ചെയ്തിരുന്നു.

കർണാടകയിൽ കാവേരി വിഷയത്തിൽ ആരും രാഷ്ട്രീയം കാണരുതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ രാഷ്ട്രീയപ്പാർട്ടികളോട് ആവശ്യപ്പെട്ടു. "ബിജെപിയും ജെഡിഎസും രാഷ്ട്രീയം കളിക്കുകയാണ്, ബന്ദിന് ആഹ്വാനം ചെയ്യാൻ അവർക്ക് എല്ലാവിധ അവകാശങ്ങളുമുണ്ട്, എന്നാൽ ആളുകളുടെ മൗലികാവകാശത്തെ അത് ബാധിക്കരുത്" എന്ന് സുപ്രീംകോടതി പറഞ്ഞത് സിദ്ധരാമയ്യ ഓർമപ്പെടുത്തി.

കാവേരി വിഷയത്തിൽ സുപ്രീം കോടതിയും കാവേരി വാട്ടർ മാനേജ്‌മന്റ് അതോറിറ്റിയും (CWMA) ചേർന്ന് സ്ഥിരമായ ഒരു പരിഹാരത്തിലേക്കെത്തണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്