Photographer: Dragos Condrea
INDIA

രാജ്യത്ത് പെൺ ഭ്രൂണഹത്യകൾ ഏറെയും ഹിന്ദു സമൂഹത്തിലെന്ന് റിപ്പോർട്ട്, 20 വര്‍ഷത്തിനിടെ 90 ലക്ഷം ഗർഭഛിദ്രങ്ങൾ

അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ പ്യൂ റിസർച്ച് സെൻ്ററിൻ്റെതാണ് പഠന റിപ്പോർട്ട്

വെബ് ഡെസ്ക്

ഏറ്റവും കൂടുതൽ പെൺഭ്രൂണഹത്യകൾ നടക്കുന്നത് ഹിന്ദു സമുദായത്തിലാണെന്ന് പഠന റിപ്പോർട്ട്. അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ പ്യൂ റിസർച്ച് സെൻററിൻ്റെ പഠന റിപ്പോർട്ടിലാണ് പെണ്‍ഭ്രൂണഹത്യയെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്ത് എല്ലാ മതവിഭാഗത്തിലും പെൺഭ്രൂണഹത്യകൾ കുറയുന്നതായി റിപ്പോർട്ടിലുണ്ട്.

രാജ്യത്തെ ജനസംഖ്യയുടെ 80 ശതമാന വരുന്ന ഹിന്ദു വിഭാഗത്തിലാണ് പെണ്‍ഭ്രൂണഹത്യയില്‍ 87 ശതമാനം നടക്കുന്നത്. ജനസംഖ്യയില്‍ 14 ശതമാനം വരുന്ന മുസ്ലീം വിഭാഗത്തില്‍നിന്നുള്ളത് ആകെ പെണ്‍ഭ്രൂണഹത്യയുടെ ഏഴ് ശതമാനമാണ്. ജനസംഖ്യയുടെ 2.3 ശതമാനം വരുന്ന ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് ആകെ പെണ്‍ഭ്രൂണഹത്യയില്‍ 0.6 ശതമാനമാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു

എന്നാല്‍ ഏറ്റവും രൂക്ഷമായിരുന്ന പെണ്‍ഭ്രൂണഹത്യകള്‍ രാജ്യത്ത് പൊതുവില്‍ കുറഞ്ഞുവരുന്നതായാണ് പ്യൂ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പെണ്‍ഭ്രൂണഹത്യയില്‍ കുറവുണ്ടായതെന്നാണ് സൂചന.

പെണ്‍ഭ്രൂണഹത്യ കാരണം, 2000 മുതല്‍ 2019 വരെ 90 ലക്ഷം കുട്ടികളെ ഇന്ത്യക്ക് 'നഷ്ടമായിട്ടുണ്ടെന്നാണ്' പ്യൂ കണ്ടെത്തുന്നത്.

ഗവേഷണ റിപ്പോര്‍ട്ട് പ്രകാരം, ഹിന്ദു കുടുംബങ്ങളില്‍ മാത്രം 78 ലക്ഷം പെണ്‍കുട്ടികളെയാണ് ഭ്രൂണഹത്യമൂലം നഷ്ടപ്പെട്ടത്. സിഖുകാരാണ് രണ്ടാമതുള്ളത്. രാജ്യത്തെ ജനസംഖ്യയില്‍ സിഖ് മതവിശ്വാസികള്‍ 1.7 ശതമാനം മാത്രമാണ്. എന്നാല്‍, പെണ്‍ഭ്രൂണഹത്യയില്‍ 4.9 ശതമാനം ഈ വിഭാഗത്തില്‍ നിന്നാണ്. ജനസംഖ്യയില്‍ 14 ശതമാനം വരുന്ന മുസ്ലീം മതവിഭാഗത്തില്‍ നിന്ന് 6.6 ശതമാനവും, 2.3 ശതമാനമുള്ള ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ നിന്ന് 0.6 ശതമാനം പെണ്‍കുട്ടികളെയുമാണ് നഷ്ടമാകുന്നത്.

പെണ്‍ഭ്രൂണഹത്യ കാരണം, 2000 മുതല്‍ 2019 വരെ 90 ലക്ഷം കുട്ടികളെ ഇന്ത്യക്ക് 'നഷ്ടമായിട്ടുണ്ടെന്നാണ്' പ്യൂ കണ്ടെത്തുന്നത്. ഉത്തരാഖണ്ഡിലെ മൊത്തം ജനസംഖ്യയോട് അടുത്തുവരുമത്. ഇത്തരത്തില്‍ 'നഷ്ടമായ' പെണ്‍കുട്ടികളില്‍ 86.7 ശതമാനവും, ഇന്ത്യന്‍ ജനസംഖ്യയുടെ 79.8 ശതമാനം വരുന്ന ഹിന്ദു കുടുംബങ്ങളിലാണെന്ന് പഠനം പറയുന്നു.

അസോസിയേറ്റ് ഡയറക്ടറും ജനസംഖ്യ ശാസ്ത്രകാരനുമായ കോണ്‍റാഡ് ഹാക്കറ്റ്, ഗവേഷകരായ സ്റ്റെഫാനി ക്രാമര്‍, ആനി ഫെംഗ്യാന്‍ ഷി, മത ഗവേഷണ വിഭാഗം ഡയറക്ടര്‍ അലന്‍ കൂപ്പര്‍മാന്‍ എന്നിങ്ങനെ നാലുപേരാണ് പ്യൂ ഗവേഷണ സംഘത്തിലുണ്ടായിരുന്നത്.

1995-2005 കാലത്ത്, പ്രതിവര്‍ഷം 4.8 ലക്ഷം പെണ്‍ഭ്രൂണഹത്യകള്‍ നടന്നിരുന്നുവെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗര്‍ഭാവസ്ഥയിലുള്ള ലിംഗ പരിശോധന ഇന്ത്യയില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. എന്നാല്‍, അള്‍ട്രാസൗണ്ട് ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഉപയോഗിച്ച് ലിംഗനിര്‍ണയ പരിശോധനകള്‍ ഇപ്പോഴും രഹസ്യമായി തുടരുന്നുണ്ട്. അത് പെണ്‍ഭ്രൂണഹത്യ വര്‍ധിക്കാന്‍ കാരണമാകുന്നു. പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളുടെ ജീവിതച്ചെലവ് കുറവാണെന്ന സങ്കല്‍പ്പങ്ങളും പെണ്‍ഭ്രൂണഹത്യ വര്‍ധിപ്പിക്കുന്നുണ്ടെന്ന് പഠനം പറയുന്നു.

പ്രധാനമായും ജാതി, സമ്പത്ത്, വിദ്യാഭ്യാസം എന്നിവയാണ് ലിംഗാടിസ്ഥാനത്തിലുള്ള ഗര്‍ഭച്ഛിദ്രത്തിന് കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. സമ്പത്ത്, ഭൂമിയുടെ ഉടമസ്ഥാവകാശം, വിദ്യാഭ്യാസം എന്നിവ പരിഗണിക്കുമ്പോഴും പട്ടികജാതി വിഭാഗങ്ങളില്‍ ഉള്ളവരേക്കാള്‍ പെണ്‍ഭ്രൂണഹത്യകള്‍ ഉയര്‍ന്ന ജാതിയില്‍ സംഭവിക്കുന്നുണ്ട്. ഇത്തരം പെണ്‍ഭ്രൂണഹത്യകള്‍ ലിംഗ അനുപാതം തെറ്റിക്കുന്നതിനൊപ്പം വിവാഹ സാധ്യതകളെക്കൂടി ബാധിക്കും. എല്ലാത്തിലുമുപരി, ലൈംഗികതയുമായി ബന്ധപ്പെട്ട അക്രമങ്ങള്‍, കുറ്റകൃത്യങ്ങള്‍, സ്ത്രീകളെ കടത്തല്‍ എന്നിവ വര്‍ധിക്കുന്നതിന് ഭാഗികമായെങ്കിലും പെണ്‍ഭ്രൂണഹത്യകള്‍ കാരണമാകുന്നുണ്ടെന്നും പഠനം പറയുന്നു.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം