INDIA

ആദ്യ വിമാനയാത്രയില്‍ 'ബീഡി പുകച്ചു', രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

വിമാനം ബെംഗളൂരുവിലേക്ക് സഞ്ചരിക്കുന്നതിനിടെ ശുചിമുറിയിലെത്തിയ പ്രവീണ്‍ പുകവലിക്കാന്‍ ശ്രമിക്കുകയായിരുന്നു

വെബ് ഡെസ്ക്

വിമാനയാത്രയിക്കിടെ പുകവലിക്കാന്‍ ശ്രമിച്ച രാജസ്ഥാന്‍ സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍. അഹമ്മദാബാദ് - ബെംഗളൂരു സര്‍വീസിനിടെ ആകാശ എയര്‍ലൈന്‍സിലായിരുന്നു സംഭവം. 56 കാരനായ എം പ്രവീണ്‍ കുമാറാണ് ബെംഗളൂരുവില്‍ പിടിയിലായത്. സഹയാത്രികരുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചെന്ന വകുപ്പ് പ്രകാരമാണ് പ്രവീണ്‍ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ ബെംഗളൂരു സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവിലേയ്ക്ക് വയോധികനായ മറ്റൊരാള്‍ക്കൊപ്പം വന്നതായിരുന്നു പ്രവീണ്‍

ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ എത്തിയ വിമാനത്തിലായിരുന്നു സംഭവം. രാജസ്ഥാനിലെ പാലി സ്വദേശിയായ പ്രവീണ്‍ കുമാറിന്റെ ആദ്യ വിമാനയാത്രയായിരുന്നു ഇത്. വിമാനം ബെംഗളൂരുവിലേക്ക് സഞ്ചരിക്കുന്നതിനിടെ ശുചിമുറിയിലെത്തിയ പ്രവീണ്‍ പുകവലിക്കാന്‍ ശ്രമിക്കുകയായിരുന്നു. വിമാനത്തില്‍ പുകവലിക്കരുത് എന്ന് ഇയാള്‍ക്കറിയില്ലായിരുന്നു എന്നും ബംഗളൂരു പോലീസ് പ്രതികരിച്ചു. ട്രെയിനില്‍ യാത്ര ചെയ്ത് പരിചയം മാത്രമുള്ള പ്രവീണ്‍ ടോയ്ലറ്റിനുള്ളില്‍ പുകവലിക്കുന്നതും പതിവായിരുന്നു. ഇതാണ് വിമാനത്തിലും ബീഡി വലിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും പ്രവീണ്‍ പ്രതികരിച്ചതായി പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവിലേയ്ക്ക് വയോധികനായ മറ്റൊരാള്‍ക്കൊപ്പം വന്നതായിരുന്നു പ്രവീണ്‍. ആകാശ എയര്‍ലൈനിന്റെ ഡ്യൂട്ടി മാനേജര്‍ വിജയ് തുള്ളൂറിന്റെ പരാതിയിലായിരുന്നു പ്രവീണിനെ ബെംഗളൂരു പോലിസ് പിടികൂടിയത്.

എല്ലാ കണ്ണുകളും പാലക്കാട്ടേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടം, ഇനിയെണ്ണുക പഞ്ചായത്തുകളിലെ വോട്ടുകള്‍ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും