INDIA

രാജ്യത്ത് ആറു വര്‍ഷത്തിനിടെ ഓരോ ആഴ്ചയിലും അഞ്ചു ബലാത്സംഗക്കൊല; ഒന്നാംസ്ഥാനത്ത് യുപി, പുതിയ റിപ്പോര്‍ട്ട് പുറത്ത്

2017 മുതലാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ബലാത്സംഗത്തിനു ശേഷമുള്ള കൊലപാതകങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രത്യേകമായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്

വെബ് ഡെസ്ക്

കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ വനിത ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലും മറ്റ് സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന ലൈംഗികാതിക്രമക്കേസുകളിലും പ്രതിഷേധം ദിനംപ്രതി ശക്തമാവുകയാണ്. ഇതിനിടെയാണ് ബലാത്സംഗം, കൂട്ട ബലാത്സംഗം എന്നിവ മൂലമുള്ള കൊലപാതകങ്ങളെക്കുറിച്ചുള്ള ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) പുതിയ വിശകലനം റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഈ റിപ്പോര്‍ട്ട് പ്രകാരം 2017 നും 2022 നും ഇടയില്‍ 1,551 ബലാത്സംഗക്കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ ബലാത്സംഗക്കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് 2018ലും (294) ഏറ്റവും കുറവ് 2020ലു മാണ് (219). 2017ല്‍ ഇത് 223 ആയിരുന്നു. 2019- 283, 2021-284, 2022-248 എന്നിങ്ങനെയാണ് മറ്റുവര്‍ഷങ്ങളിലെ കണക്ക്. ആറുവര്‍ഷത്തെ സംസ്ഥാന അടിസ്ഥാനത്തിലുള്ള കണക്കുകള്‍ പ്രകാരം യുപിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് (280), മധ്യപ്രദേശ് (207), അസം (205), മഹാരാഷ്ട്ര (155), കര്‍ണാടക (79) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ബലാത്സംഗക്കൊലക്കേസുകളുടെ വിവരം.

കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്സ് ഇനിഷ്യേറ്റീവ് നടത്തിയ വിശകലനപ്രകാരം 1,551 കേസുകളുടെ എണ്ണം കണക്കിലെടുത്താല്‍ വാര്‍ഷിക ശരാശരി 258 കേസുകളാണ്. ഈ കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കണക്കുകള്‍ പ്രകാരം 2017-2022 കാലയളവില്‍ ഓരോ ആഴ്ചയും ശരാശരി അഞ്ച് ബലാത്സംഗക്കൊലപാതകങ്ങള്‍ (4.9) റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

2017 മുതലാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ബലാത്സംഗത്തിനു ശേഷമുള്ള കൊലപാതകങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രത്യേകമായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. വിചാരണ പൂര്‍ത്തിയായ 308 കേസുകളില്‍ 200 എണ്ണത്തില്‍ (65%) മാത്രമാണ് ശിക്ഷവിധി ഉണ്ടായത്. ആറു ശതമാനം കേസുകളില്‍ കുറ്റപത്രം തള്ളുകയായിരുന്നെങ്കില്‍ 28 ശതമാനം കേസുകളില്‍ പ്രതികളെ കുറ്റവിമുക്തരാക്കി. ശിക്ഷാ നിരക്ക് 2017ലായിരുന്നു ഏറ്റവും താഴ്ന്നത് (57.89%), ഏറ്റവും ഉയര്‍ന്നത് 2021ല്‍ (75%) ആയിരുന്നു. 2022ല്‍ ഇത് 69 ശതമാനമായിരുന്നു. എന്‍സിആര്‍ബിയുടെ പഠന കാലയളവില്‍ വിചാരണ കോടതികളില്‍ ബലാത്സംഗക്കൊലപാതക കേസുകളുടെ എണ്ണം വര്‍ഷം തോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പഠനത്തിന്‍ കീഴിലുള്ള ആറ് വര്‍ഷങ്ങളില്‍ നാലിലും കോവിഡ് കാലത്തുപോലും കുറ്റപത്രത്തിന്റെ നിരക്ക് 90 ശതമാനത്തിന് മുകളിലായിരുന്നു.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ