INDIA

ജമ്മു കശ്മീരിലെ മനുഷ്യാവകാശ കമ്മിഷന്‍ പൂട്ടിയിട്ട് അഞ്ച് വര്‍ഷം; നീതിക്കായി വലഞ്ഞ് കുടുംബങ്ങള്‍

സോപ്പൂര്‍ നൂര്‍ബാഗിലെ സ്‌കൂളിലെ തന്‌റെ പത്താം ക്ലാസ് പതിറ്റാണ്ടുകളായി മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്ന സംഘര്‍ഷഭരിത മേഖലയിലെ വളരെ പ്രാധാന്യമുള്ള ഒരു സംഘടനയായിരുന്നു എസ്എച്ച്ആര്‍സി

വെബ് ഡെസ്ക്

1993 ഏപ്രിലില്‍ ജമ്മുവിലെ കോട് ഭല്‍വാല്‍ ജയിലില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയ തന്‌റെ പിതാവിന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ സീനത്ത് മുഷ്താഖ് ജമ്മു കശ്മീര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‌റെ ശ്രീഗഗര്‍ ഓഫിസ്(എസ്എച്ച്ആര്‍സി) കയറി ഇറങ്ങിയിട്ട് വർഷങ്ങള്‍ പലത് പിന്നിട്ടു. 'കോള്‍ഡ് ബ്ലഡഡ് മര്‍ഡര്‍' എന്ന് കുടുംബം വിശേഷിപ്പിക്കുന്ന കൊലപാതകം നടന്ന് 31 വര്‍ഷങ്ങള്‍ക്കിപ്പുറം പിതാവിന് നീതി ലഭിക്കുമെന്ന സീനത്തിന്‌റെ പ്രതീക്ഷയ്ക്കാണ് ഇപ്പോള്‍ മങ്ങലേറ്റിരിക്കുന്നത്. ഇതിനുപിന്നില്‍ ഒറ്റക്കാരണമേ ഉള്ളൂ- അനുച്ഛേദം 370 റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അടച്ചുപൂട്ടിയത്.

'എനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു, എസ്എച്ച്ആര്‍സി പിരിച്ചുവിട്ടിട്ട് ഇപ്പോള്‍ അഞ്ചു വര്‍ഷമാകുന്നു. അനുച്ഛേദം 370, 35 എ എന്നിവയുടെ അനന്തര ഫലമായി ജമ്മുകശ്മീരിന്‌റെ സംസ്ഥാന പദവി നഷ്ടമാകുകയും ഒരു കേന്ദ്രഭരണപ്രദേശമായി പുനഃസംഘടിപ്പിക്കുകയും ചെയ്തിരിക്കുന്നു' - സീനത്ത് പറയുന്നു.

പതിറ്റാണ്ടുകളായി മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്ന സംഘര്‍ഷഭരിത മേഖലയിലെ വളരെ പ്രാധാന്യമുള്ള ഒരു സംവിധാനമായിരുന്നു എസ്എച്ച്ആര്‍സി. പുതിയ കശ്മീരില്‍ സ്ഥാനമില്ലാതായ വിവരാകാശ, വനിത കമ്മീഷന്‍ ഉള്‍പ്പെടെ മറ്റ് സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇതും പെടുന്നു.

ഈവര്‍ഷമാദ്യം ഫെബ്രുവരി ഏഴ് മുതല്‍ ഒന്‍പത് വരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‌റെ ഒരു പാനല്‍ ശ്രീനഗറില്‍ നിന്നുള്ള മനുഷ്യാവകാശ കേസുകള്‍ പരിഗണിക്കാന്‍ തീരുമാനിച്ചപ്പോള്‍ സീനത്തിനൊപ്പം മറ്റ് നിരവധി കുടുംബങ്ങളും പ്രതീക്ഷ അര്‍പ്പിച്ചിരുന്നു. എന്നാല്‍ എന്‍എച്ച്ആര്‍സി പൊതുവിചാരണ നീട്ടിവയ്ക്കുകയും പ്രതികൂല കാലാവസ്ഥ കാരണം ഇതുവരെ ഒരു തീയതി പ്രഖ്യാപിക്കുകയും ചെയ്യാത്ത സാഹചര്യത്തില്‍ ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷ നശിച്ചിരിക്കുകയാണ്.

1990കളില്‍ കശ്മീര്‍ പ്രദേശവാസികള്‍ക്കെതിരെ വന്‍തോതിലുള്ള അടിച്ചമര്‍ത്തലുകള്‍ നേരിട്ടപ്പോള്‍ അധികാരികള്‍ അവരെ പിടികൂടി തടങ്കല്‍പ്പാളയങ്ങളിലും ജയിലുകളിലും പാര്‍പ്പിച്ചു. ഈ കൂട്ടത്തില്‍ 1993-ല്‍ സീനത്തിന്‌റെ പിതാവ് മുഷ്താഖ് അഹമ്മദ് ബോട്ടൂവിനെ 10 ഗാര്‍വാള്‍ റെജിമ്‌നെറ് പിടികൂടുകയായിരുന്നെന്ന് സീനത്തിന്‌റ കുടുംബാംഗങ്ങള്‍ ഓര്‍ക്കുന്നു. കശ്മീരികള്‍ക്കെതിരെ അവരുടെ സ്വന്തം നാട്ടില്‍വെച്ചുള്ള പീഡനവും അപമാനവും ഉപദ്രവവും രൂക്ഷമായ കാലയളവില്‍ ഒരു കുറ്റവും ചുമത്താതെ ബൊട്ടുയെ സൈന്യം പിടികൂടി ബദം ബാര്‍ഗിലെ സൈനിക ക്യാമ്പില്‍ പാര്‍പ്പിക്കുകയായിരുന്നു. ഇവിടെനിന്ന് 1993 മാര്‍ച്ച് 20ന് ജമ്മുവിലെ കോട്ട് ഭല്‍വാല്‍ ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്നു.

2009 മുതല്‍ 2019 വരെ എന്‌റെ പിതാവിന്‌റെ നീതിക്കുവേണ്ടിയുള്ള ശ്രമത്തിലായിരുന്നു ഞാന്‍. പിതാവിന്‌റെ നിഴലില്ലാതെ നഷ്ടപ്പെട്ട ബാല്യത്തിന്, ഞങ്ങള്‍ ഇപ്പോഴും അനുഭവിക്കുന്ന വിഷാദത്തിന് ഞാന്‍ നീതി തേടുകയായിരുന്നു
സീനത്ത്

ജയില്‍വാസം പിന്നിട്ട് ഏകദേശം ഒരു മാസത്തിനുശേഷം ബോട്ടൂവിനെ 1993 ഏപ്രില്‍ രണ്ടിന് ജയില്‍മോചിതനാക്കുമെന്നും അതു സംബന്ധിച്ച ഉത്തരവുകള്‍ അധികാരികള്‍ കുടുംബത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജയിലില്‍ കഴിയുന്ന സഹോദരനെ കാണാന്‍ വന്ന സ്ത്രീ സന്ദര്‍ശകയോട് മോശം പരാമര്‍ശം നടത്തിയതിന്‌റെ പേരില്‍ തടവുകാരും സുരക്ഷാ ഉദ്യോഗസ്ഥരും(ഇന്‍ഡോ തിബറ്റന്‍ ബോര്‍ദജര്‍ പോലീസ് സേന) തമ്മില്‍ 1997 ഏപ്രില്‍ 23ന് വാക്കേറ്റമുണ്ടായി. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബോട്ടൂവിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ബോട്ടൂവും മറ്റുള്ളവരും ജയിലില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടത്.

'എന്‌റെ പിതാവ് നിരായുധനായിരുന്നു. അദ്ദേഹം ജയിലില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹത്തിന്‌റെ കാലിലോ അരയ്ക്ക് കീഴ്‌പ്പോട്ട് എവിടയെങ്കിലുമോ വെടിവെയ്ക്കാമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‌റെ പ്രധാന അവയവങ്ങള്‍ക്കാണ് വെടിയേറ്റത്. ഇത് ഒരു 'കോള്‍ഡ് ബ്ലഡഡ് മര്‍ഡര്‍' ആണ്' സീനത്ത് ദ വയറിനോട് പറഞ്ഞു.

2009 മുതല്‍ 2019 വരെ എന്‌റെ പിതാവിന്‌റെ നീതിക്കുവേണ്ടിയുള്ള ശ്രമത്തിലായിരുന്നു ഞാന്‍. പിതാവിന്‌റെ നിഴലില്ലാതെ നഷ്ടപ്പെട്ട ബാല്യത്തിന്, ഞങ്ങള്‍ ഇപ്പോഴും അനുഭവിക്കുന്ന വിഷാദത്തിന് ഞാന്‍ നീതി തേടുകയായിരുന്നു. തുടക്കത്തില്‍ യാതൊരു പ്രതീക്ഷയുമില്ലായിരുന്നെങ്കിലും എസ്എച്ച്ആര്‍സിയില്‍ കേസ് തുടരുകയായിരുന്നു- സീനത്ത് പറയുന്നു.

ബോട്ടൂവിന്‌റെ കുടുംബം പറയുന്നതനുസരിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഈ കേസില്‍ വിധി പറയാനിരുന്ന സമയത്താണ് ആര്‍ട്ടിക്കിള്‍ 370 ഈ മേഖലയിലെ സ്ഥാപനങ്ങളുടെ വിധി മാറ്റിയത്.

'ജമ്മുകശ്മീരിന്‌റെ സ്വന്തം മനുഷ്യാവകാശ കമ്മീഷന്‍ ഇവിടുള്ളപ്പോള്‍ നീതിക്ക് സമാനമായ എന്തെങ്കിലും ലഭിക്കുമെന്ന ഒരു പ്രതീക്ഷ ഞങ്ങള്‍ക്കുണ്ടായിരുന്നു. പിതാവിന്‌റെ നഷ്ടം എന്തായാലും നികത്താനാകില്ല. എന്നാല്‍ എസ്എച്ച്ആര്‍സിയില്‍ നിന്ന് വിളികൾ ഞങ്ങളെ തേടിയെത്തുമ്പോള്‍ അവര്‍ ഞങ്ങളുടെ കേസ് പരിഗണിക്കുന്നുണ്ടെന്ന ഒരു പ്രതീക്ഷയുണ്ടായിരുന്നു. കമ്മീഷന്‍ ഇല്ലാതായതോടെ നീതിയെക്കുറിച്ചുള്ള എന്‌റെ പ്രതീക്ഷയും നഷ്ടമാകുകയാണ് -'സീനത്ത് പറയുന്നു.

1993 ഏപ്രിലില്‍ നടന്ന വെടിവെയ്പില്‍ തടവിലാക്കപ്പെട്ടവരും വിചാരണത്തടവുകാരും ഉള്‍പ്പെടെയുള്ളവര്‍ കോട്ട് ഭല്‍വാല്‍ സബ്ജയിലില്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്‌റെ കാരണങ്ങള്‍ മജിസ്‌ട്രേറ്റ് അന്വേഷണത്തില്‍ വെളിപ്പെടുത്തുന്ന ഘട്ടത്തിലേക്ക് ബോട്ടൂകേസ് എത്തിയിരുന്നു. നീണ്ട 18 വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ ചില തടവുകാര്‍ ജയില്‍ തകര്‍ക്കാനുള്ള ശ്രമം നടത്തിയതായും ജയില്‍ സമുച്ചയത്തിനുള്ളില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരേ കല്ലെറിഞ്ഞതായും മജിസ്‌ട്രേറ്റ്തല അന്വേഷണത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഐടിബിപി, പോലീസ് ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും സര്‍വീസില്‍നിന്ന് വിരമിച്ചതിനാലും സംഭവത്തിന് പോലീസ് ഐടിബിപി ഉദ്യോഗസ്ഥരല്ലാതെ സ്വതന്ത്ര സാക്ഷികള്‍ ഇല്ലാത്തതിനാലും സംഭവത്തില്‍ ബോട്ടൂവിന് പങ്കുണ്ടെന്ന് ഉറപ്പാക്കാന്‍ ഒരു മാര്‍ഗവുമില്ല.

ബോട്ടൂവിന്‌റെ കേസില്‍ കോട്ട് ഭല്‍വാല്‍ ജയിലില്‍ നടന്ന തെറ്റായ സംഭവങ്ങള്‍ എന്തൊക്കെയാണെന്നും അതിന് മതിയായ നഷ്ടപരിഹാരം ലഭിക്കുമോ എന്നതും കുടുംബം അന്വേഷിക്കുന്നു. എന്നാല്‍ ജമ്മുകശ്മീര്‍ എസ്എച്ച്ആര്‍സി അംഗവും മുന്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെക്ഷന്‍ ജഡ്ജുമായ ജംഗ് ബഹാദുര്‍ സിങ് ജംവാല്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചതായും അത് കുടുംബം നിരസിച്ചതായും ബോട്ടൂവിന്‌റെ കുടുംബം പറുന്നു. 'ഞങ്ങളുടെ മുന്‍ഗണന നീതിക്കാണ്-'കുടുംബം ദ വയറിനോട് പറഞ്ഞു.

2019-ല്‍ എസ്എച്ച്ആര്‍സി അടച്ചുപൂട്ടുന്നതുവരെ കേസിലെ ബന്ധപ്പെട്ട ജയിലര്‍മാരെയും കുറ്റാരോപിതരായ വ്യക്തികളെയും ഹിയറിങ്ങിന് ഹാജരാകാന്‍ സമന്‍സ് അയയ്ക്കുമായിരുന്നു.

പിതാവിന്‌റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു സീനത്തെങ്കില്‍ പതിനഞ്ചുകാരനായിരുന്ന സഹോദരന്‌റെ കൊലപാതകത്തിന് ഉത്തരംതേടി അലയുകയാണ് 13 വര്‍ഷമായി ആമിര്‍ ഖുരൂ. 2011 ജൂണ്‍ 23നുശേഷം ഒരു രാത്രി പോലും താന്‍ സമാധാനമായി ഉറങ്ങിയിട്ടില്ലെന്ന് ആമിര്‍ പറയുന്നു. ജൂണ്‍ 23ന് പോലീസ് സംഘം തന്‌റെ വീട് റെയ്ഡ് ചെയ്യുകയും കീഴടങ്ങിയ തീവ്രവാദിയായ 60 വയസുള്ള പിതാവ് അബ്ദുല്‍ ഖയൂം ഖുരൂവിനോട് സോപ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. അടുത്ത ദിവസം സ്റ്റേഷനിലെത്തിയ ഖയൂമിനെ തടഞ്ഞുവയ്ക്കുകയും ഇളയ മകന്‍ ജുനൈദിനെ സ്റ്റേഷനില്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. 15കാരന്‍ ജുനൈദിനെ ഖയൂം സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ കല്ലേറില്‍ പങ്കുണ്ടോ എന്ന് ചോദിച്ച് എസ്എച്ച്ഒ അവനെ ചോദ്യം ചെയ്യുകയായിരുന്നെന്ന് കുടുംബം പറയുന്നു. ഭയം കാരണമാണ് കല്ലേറില്‍ പങ്കുണ്ടെന്ന ആരോപണം ജുനൈദ് സമ്മതിച്ചതെന്ന് കുടുംബം പറയുന്നു. തുടര്‍ന്ന് എസ്എച്ച്ഒ ഒരു വെള്ളപേപ്പറില്‍ ജുനൈദിനെകൊണ്ട് ഒപ്പിടുവിക്കുകയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ആവശ്യപ്പെടുകയും ചെയ്തു. ചോദ്യം ചെയ്യലിനുശേഷം ഏതാനും ദിവസം കഴിഞ്ഞ് ജൂണ്‍ 29ന് സോപ്പൂര്‍ നൂര്‍ബാഗിലെ സ്‌കൂളിലെ തന്‌റെ പത്താം ക്ലാസ് പരീക്ഷയ്ക്കുള്ള റോള്‍ നമ്പര്‍ ശേഖരിക്കാന്‍ ജുനൈദ് പോയി. അന്ന് ഉച്ചയ്ക്കുശേഷം തന്‌റെ പിതാവിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് ജുനൈദിന്‌റെ മൃതദേഹം തിരിച്ചറിയാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് ആമിര്‍ പറയുന്നു. ജുനൈദ് സ്വന്തം പിസ്റ്റള്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നെന്ന് പോലീസ് പറയുമ്പോള്‍ മകന്‌റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നെന്നാണ് പിതാവ് പറയുന്നത്. ഒരു ദശാബ്ദത്തിലേറെയായി ഈ കൗമാരക്കാരന്‌റെ നീതിക്കുവേണ്ടി അലയുകയാണ് കുടുംബം.

ജുനൈദ് പോലീസ് കസ്റ്റഡിയില്‍ മരിച്ചതാണെന്നും പോലീസാണ് കൊലപ്പെടുത്തിയതെന്നും കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ജംവാള്‍ തന്‌റെ ശിപാര്‍ശകളില്‍ പറഞ്ഞിരുന്നു.

2011-ല്‍ കുടുംബം എസ്എച്ച്ആര്‍സിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. എട്ട് വര്‍ഷത്തെ ഹിയറിങ്ങിനുശേഷം 2019-ല്‍ കുടുംബത്തിന് അനുകൂലമായ വിധി എസ്എച്ച്ആര്‍സി പുറപ്പെടുവിച്ചു. അന്വേഷണത്തിനുശേഷം എസ്എച്ച്ആര്‍സി ജുനൈദ് പോലീസ് കസ്റ്റഡിയില്‍ മരിച്ചതാണെന്നും പോലീസാണ് കൊലപ്പെടുത്തിയതെന്നും കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ജംവാള്‍ തന്‌റെ ശിപാര്‍ശകളില്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും എസ്എസ്പിയോ ഉയര്‍ന്ന റാങ്കിലുള്ളവരെയോ കൊണ്ട് അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

'എസ്എച്ച്ആര്‍സി നിര്‍ദേശങ്ങളില്‍ ഞങ്ങള്‍ സംതൃപ്തരായിരുന്നു. അവര്‍ കേസ് കൃത്യമായി അന്വേഷിച്ചിരുന്നു. എന്നാല്‍ 2019-ല്‍ എസ്എച്ച്ആര്‍സി അടച്ചുപൂട്ടുകയും കേസുകള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനിലേക്ക്(എന്‍എച്ച്ആര്‍സി) മാറ്റുകയും ചെയ്തു. അതിനുശേഷം നീതിക്കായി കശ്മീരില്‍ ഒരു സ്ഥാപനവുമില്ലാത്തതിനാല്‍ എസ്എച്ച്ആര്‍സിയുടെ ഉത്തരവുകളൊന്നും നടപ്പാക്കിയിട്ടില്ല. എന്‌റെ സഹോദരന്‌റെ കൊലപാതകത്തിന് ഉത്തരവാദികളായവര്‍ സമാധാന ജീവിതം നയിക്കുന്നു. എസ്എച്ച്ആര്‍സിയില്‍നിന്ന് ഞങ്ങള്‍ നേടിയ നീതി നഷ്ടമായിരിക്കുന്നു-'ആമിര്‍ പറയുന്നു.

2019-ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കും എസ്എച്ച്ആര്‍സി 22 വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. എസ്എച്ച്ആര്‍സിക്കൊപ്പം വനിതാകമ്മീഷനും വിവരാവകാശ കമ്മീഷനും ജമ്മുകശ്മീരില്‍നിന്ന് തട്ടിയെടുത്തതായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എം എം ഷുജ പറയുന്നു. സംവിധാനത്തില്‍ സുതാര്യത വേണമെന്ന് ഒരുവശത്ത് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിനു വിപരീതമായി കാശ്മീരില്‍ ബന്ധപ്പെട്ട വ്യക്തികള്‍ക്ക് ഉത്തരവാദിത്തമുള്ള ഒരു ഓഫീസുമില്ലെന്നും ഷുജ പറയുന്നു.

'ഭൂരിഭാഗം വിവരാവകാശ അപേക്ഷകളെക്കുറിച്ചും എനിക്ക് വിവരം ലഭിക്കുന്നില്ല. കേന്ദ്ര വിവരാവകാശ കമ്മീഷനോട് ഇടപെടാന്‍ നിര്‍ബന്ധിതയാകുകയാണ്. എസ്എച്ച്ആര്‍സി ഒരു സുപ്രധാന സ്ഥാപനമായിരുന്നു. എസ്എച്ച്ആര്‍സി അടച്ചുപൂട്ടുന്ന സമയത്ത് 2800-ല്‍ അധികം കേസുകള്‍ കെട്ടിക്കിടക്കുകയായിരുന്നു, ഇവ പിന്നീട് എന്‍എച്ച്ആര്‍സിയിലേക്ക് മാറ്റി. ഈ കേസുകളില്‍ പലതും അവസാന ഘട്ടത്തിലായിരുന്നെന്നും ഷുജ ദ വയറിനോട് പറഞ്ഞു. അധികാരികള്‍ കേസുകള്‍ എന്‍എച്ച്ആര്‍സിയിലേക്ക് മാറ്റിയതോടെ നീതി ലഭിക്കുമെന്ന പ്രതീക്ഷകള്‍ക്കാണ് തിരിച്ചടിയായിരിക്കുന്നത്. കേന്ദ്രഭരണ സംവിധാനവും കേന്ദസര്‍ക്കാരും തമ്മില്‍ ഏകോപനമില്ലെങ്കില്‍ ഇവരില്‍നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ല- 'ഷുജ പറയുന്നു.

കമ്മീഷന്‍ അടച്ചു പൂട്ടുമ്പോള്‍ കെട്ടിക്കിടന്നതും രജിസ്റ്റര്‍ ചെയ്തതുമായ കേസുകളെക്കുറിച്ച് തനിക്ക് സൂചനകളോ ഒരു വിവരമോ ഇല്ലെന്ന് എസ്എച്ച്ആര്‍സിയിലെ ഒരു മുന്‍ഉദ്യോഗസ്ഥന്‍ ദ വയറിനോട് പറഞ്ഞു.

സംസ്ഥാന മനുഷ്യവകാശ കമ്മീഷനെ പിരിച്ചുവിട്ടശേഷം 2019- മുതല്‍ 2022 ഡിസംബര്‍ വരെ ജമ്മുകശ്മീരില്‍നിന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനു മുമ്പാകെ 1164 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് 2023-ല്‍ അഭ്യന്തര മന്ത്രാലയം പറഞ്ഞിരുന്നു. 2019-ല്‍ ആര്‍ട്ടിക്കിള്‍ 370 അനുസരിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അടച്ചുപൂട്ടുന്നതുവരെ കുറഞ്ഞത് 765 പരാതികളെങ്കിലും തീര്‍പ്പുകല്‍പ്പിക്കാനാവാതെ ഉണ്ടായിരുന്നതായും മന്ത്രാലയം പറയുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം