INDIA

കോവിഡ് മാര്‍ഗനിര്‍ദേശം പാലിക്കുക, അല്ലെങ്കില്‍ ജോഡോ യാത്ര മാറ്റിവെയ്ക്കുക; രാഹുലിന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ കത്ത്

വെബ് ഡെസ്ക്

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാനാകില്ലെങ്കില്‍ ജോഡോ യാത്ര മാറ്റിവെയ്ക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ നിര്‍ദേശിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും കേന്ദ്ര ആരോഗ്യമന്ത്രി കത്തയച്ചു.

'ഭാരത് ജോഡോ യാത്രയില്‍ മാസ്ക് ഉറപ്പാക്കണം. സാനിറ്റൈസര്‍ ഉപയോഗം കര്‍ശനമാക്കണം. വാക്സിന്‍ എടുത്തവര്‍ മാത്രമെ യാത്രയുടെ ഭാഗമാകാവൂ'. മന്‍സൂഖ് മാണ്ഡവ്യ അയച്ച കത്തില്‍ പറയുന്നു.

പൊതുജനാരോഗ്യം സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് യാത്ര മാറ്റിവെയ്ക്കുക എന്നതിനെ കുറിച്ചാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.

ഇതോടെ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നോ എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം.

ചൈനയിലും യുഎസ്, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളിലും കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയും സുരക്ഷാ മുന്നൊരുക്കങ്ങളിലേക്ക് കടന്നു. പുതിയ കോവിഡ് വകഭേദം കണ്ടെത്തുന്നതിനായി ജനിതക ശ്രേണീകരണം കര്‍ശനമായി നടപ്പാക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെനീക്കം. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി. പോസിറ്റീവ് കേസ് സാമ്പിളുകളുടെ മുഴുവന്‍ ജനിത ശ്രേണീകരണത്തിലേക്ക് കടക്കും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും