സുപ്രീംകോടതി 
INDIA

നിർബന്ധിത മതപരിവർത്തനം മതസ്വാതന്ത്ര്യമല്ല; കേന്ദ്രം സുപ്രീം കോടതിയിൽ

വെബ് ഡെസ്ക്

മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ മറ്റുള്ളവരെ പ്രത്യേക മതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള മൗലികാവകാശം ഉൾപ്പെടുന്നില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. നിർബന്ധിത മതപരിവർത്തനം തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

ഭരണഘടനയുടെ 25ാം അനുച്ഛേദ പ്രകാരം ഏതൊരു പൗരനും ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഈ അവകാശത്തിന്റെ പേരിൽ ഏതെങ്കിലും വ്യക്തിയെ നിർബന്ധിച്ച് മതപരിവർത്തനം നടത്താൻ ആർക്കും അധികാരമില്ലെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കിയും പ്രലോഭനത്തിലൂടെയും ഭീഷണിപ്പെടുത്തിയും നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഇത് തടയുന്നത് ലക്ഷ്യമിട്ട്, ഒൻപത് സംസ്ഥാനങ്ങൾ നിയമ നിർമാണം നടത്തിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

നിർബന്ധിത മതപരിവർത്തനം ഗൗരവതരമാണെന്നും ഇത് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ലോ കമ്മീഷന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. മത സ്വാതന്ത്ര്യത്തിനുള്ള അവകാശം, മറ്റുള്ളവരെ ഒരു പ്രത്യേക മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിക്കാൻ കഴിയില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഇത് തടയുന്നത് ലക്ഷ്യമിട്ട്, ഒൻപത് സംസ്ഥാനങ്ങൾ നിയമ നിർമാണം നടത്തിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഒഡീഷ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് മതപരിവര്‍ത്തനം സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്തിയിട്ടുള്ളത്.

സംസ്ഥാന സർക്കാരുകളുടെ നിലപാട് വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു

സമൂഹത്തിൽ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇത്തരം നിയമങ്ങള്‍ അനിവാര്യമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നിർബന്ധിത മതപരിവർത്തനം രാജ്യത്തിൻറെ സുരക്ഷയെ പോലും ബാധിക്കുമെന്ന് സുപ്രീംകോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. വിഷയം കൂടുതൽ പ്രാധാന്യം അർഹിക്കുന്നതാണെന്ന് അറിയിച്ച ബെഞ്ച്, സംസ്ഥാന സർക്കാരുകളുടെ നിലപാട് വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേസ് ഡിസംബര്‍ അഞ്ചിന് പരിഗണിക്കാനായി മാറ്റിവച്ചു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?