ജിതേന്ദ്ര നരെയ്ന്‍ 
INDIA

ബലാത്സംഗക്കേസ്; ആൻഡമാൻ മുൻ ചീഫ് സെക്രട്ടറി അറസ്റ്റിൽ

ജിതേന്ദ്ര നരെയ്ന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്

വെബ് ഡെസ്ക്

കൂട്ടബലാത്സംഗക്കേസിൽ പ്രതിയായ ആൻഡമാൻ നിക്കോബാർ മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരെയ്ൻ അറസ്റ്റിൽ. ജിതേന്ദ്ര നരെയ്ൻ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ പ്രാദേശിക കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ പോലീസ് സംഘം, നരെയ്ൻ താമസിച്ചിരുന്ന റിസോർട്ടിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

21 കാരിയായ യുവതിയെ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം

21 കാരിയെ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ചീഫ് സെക്രട്ടറിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ആരോപണം. ചീഫ് സെക്രട്ടറിയായിരുന്ന നരെയ്ന് പുറമെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. ഇവര്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒക്ടോബർ ഒന്നിന് നരെയ്നെ ഡൽഹി ഫിനാൻഷ്യൽ കോർപറേഷൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി നിയമിച്ചപ്പോഴാണ് യുവതിയുടെ പരാതിയിന്മേൽ എഫ്‌ഐആർ രജിസ്റ്റർ ചെയുന്നത്. തുടർന്ന്, കേസ് അന്വേഷിക്കുന്ന ആൻഡമാൻ നിക്കോബാർ പോലീസിലെ പ്രത്യേക സംഘത്തിൽ നിന്ന് റിപ്പോർട്ട് പരിഗണിച്ച് ഒക്ടോബർ 17 ന് ആഭ്യന്തര മന്ത്രാലയം നരെയ്‌നെ സസ്‌പെൻഡ് ചെയ്തു. ഗുരുതരമായ പെരുമാറ്റ ദൂഷ്യവും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നുമാണ് റിപ്പോർട്ടില്‍ പറയുന്നത്.

ഒക്ടോബർ 17 ന് ആഭ്യന്തര മന്ത്രാലയം നരെയ്‌നെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു

അതേസമയം, നരെയ്ൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ദീപ് കബീർ ജില്ലാ സെഷൻസ് കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ, കേസിലെ മറ്റ് രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തള്ളിയിട്ടുണ്ടെന്നും, എന്ത് അടിസ്ഥാനത്തിലാണ് നരെയ്‌ന് ജാമ്യം നൽകേണ്ടതെന്നും ജില്ലാ സെഷൻസ് ജഡ്ജി സുഭാശിസ് കുമാർ കർ ചോദിച്ചതായി ഇരയുടെ അഭിഭാഷകൻ ഫാത്തിക് ചന്ദ്ര ദാസ് വ്യക്തമാക്കി.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം