പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് പ്രതിപക്ഷ നിരയില്‍ നിന്നും കൂടുതല്‍ പാര്‍ട്ടികള്‍. ജെഡിഎസ് ആണ് ഏറ്റവും ഒടുവില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ച പാര്‍ട്ടി. ജെഡിഎസ് പ്രതിനിധിയായി മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ഉദ്ഘാടന ചടങ്ങില്‍ പങ്കാളിയാകും. രാജ്യത്തിന്റെ സമ്പത്തായ ഒരു മന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് താന്‍ പോകുന്നതെന്നും ഇതില്‍ വ്യക്തി താല്‍പര്യം ഇല്ലെന്നും ദേവഗൗഡ വ്യക്തമാക്കി.
ഇന്ത്യന്‍ ഭരണഘടനയോടുള്ള ബഹുമാന സൂചകമായി ചടങ്ങില്‍ ഭാഗമാകുമെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ പറഞ്ഞു
ഇരുസഭകളിലും അംഗമായ വ്യക്തിയെന്ന നിലയില്‍ ചടങ്ങില്‍ പങ്കെടുക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ദേവഗൗഡ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഭരണഘടനയോടുള്ള ബഹുമാന സൂചകമായി ചടങ്ങില്‍ ഭാഗമാകുമെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ലഎച്ച് ഡി ദേവഗൗഡ
നികുതി ദായകരുടെ പണം കൊണ്ടാണ് മന്ദിരം പണിതതെന്നും, ആര്‍എസ്എസ്സോ ബിജെപിയോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയെ എതിര്‍ക്കാന്‍ നിരവധി കാരണങ്ങളുണ്ട്. എന്നാല്‍ പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുന്‍ പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ഉള്‍പ്പെടെ 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഗൗഡയുടെ ഈ നിലപാട്.