INDIA

പശ്ചിമബംഗാൾ തദ്ദേശഭരണ തിരഞ്ഞെടുപ്പ് അക്രമം: മരണം 19, റീപോളിങ്ങിനിടയിലും സംഘര്‍ഷം

തംലുക്ക് ടൗൺ പ്രസിഡന്റ് ചഞ്ചൽ ഖൻറയെ ബിജെപി പ്രവർത്തകർ ക്രൂരമായി ആക്രമിച്ചതായി കോൺഗ്രസ് ആരോപിച്ചു.

വെബ് ഡെസ്ക്

പശ്ചിമബംഗാൾ തദ്ദേശതിരഞ്ഞെടുപ്പിന്റെ റീ പോളിങ്ങിലും അക്രമം. കൂച്ച് ബിഹാർ ജില്ലയിലാണ് വീണ്ടും അക്രമമുണ്ടായത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതായി കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. ഇന്നലെ രാത്രി കോൺഗ്രസ് സ്ഥാനാർഥി നൂർനഹർ ബീബിയുടെ വീടിന് നേരെ അജ്ഞാതരായ അക്രമികൾ ബോംബെറിയുകയും വെടിയുതിർക്കുകയും ചെയ്തു.

തംലുക്ക് ടൗൺ പ്രസിഡന്റ് ചഞ്ചൽ ഖൻറയെ ബിജെപി പ്രവർത്തകർ ക്രൂരമായി ആക്രമിച്ചതായും കോൺഗ്രസ് ആരോപിച്ചു. അദ്ദേഹത്തെ ഗുരുതരമായി പരുക്കേൽപ്പിക്കുകയും ബൈക്കിന് തീയിടുകയും ചെയ്തതായാണ് ആരോപണം. കേന്ദ്ര സേനയെ വിന്യസിച്ചശേഷവും ബിജെപി അക്രമം അഴിച്ചുവിടുകയാണെന്നാണ് ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ആരോപണം.

ഇന്ന് രാവിലെ ഏഴോടെ പശ്ചിമ ബംഗാളിലെ 697 ബൂത്തുകളിൽ പോളിങ് ആരംഭിച്ചത്. റീപോളിങ്ങിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. സംസ്ഥാന പോലീസിന് പുറമെ ഓരോ ബൂത്തിലും നാല് കേന്ദ്രസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് അഞ്ച് വരെയാണ് പോളിങ്.

ശനിയാഴ്ച നടന്ന തദ്ദേശ തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമമാണ് സംസ്ഥാനത്ത് ഉണ്ടായത്. വെള്ളിയാഴ്ച മുതലുള്ള സംഘർഷങ്ങളിൽ 19 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ബൂത്ത് പിടിച്ചെടുക്കലടക്കം തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമവും പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നൂ. ഈ പശ്ചാത്തലത്തിലാണ് റീപോളിങ് തീരുമാനം. നാളെയാണ് വോട്ടെണ്ണൽ.

മുര്‍ഷിദാബാദില്‍ 175 ബൂത്തുകളിലും മാള്‍ഡയില്‍ 112 ഇടങ്ങളിലും റീപോളിങ് പ്രഖ്യാപിച്ചു. നാദിയയില്‍ 89, നോര്‍ത്ത് 24 പര്‍ഗാനസില്‍ 46, സൗത്ത് 24 പര്‍ഗാനസില്‍ 36, പുര്‍ബ മേദിനിപൂരില്‍ 31, ഹൂഗ്ലിയില്‍ 29, ദക്ഷിണ ദിനാജ്പൂരില്‍ 18, ജല്‍പായ്ഗുരിയില്‍ 14, ബിര്‍ഭൂമില്‍ 14, പശ്ചിമ മേദിനിപൂരില്‍ 10, ബങ്കുരയില്‍ 8, ഹൗറയില്‍ 8, പശ്ചിമ ബര്‍ധമാനില്‍ 6, പുരുലിയയില്‍ 4, പുര്‍ബ ബര്‍ധമാനില്‍ 3; അലിപുര്‍ദുവാറില്‍ ഒന്ന് എന്നിങ്ങനെയാണ് റൂപോളിങ് നടക്കുന്ന ബൂത്തുകളുടെ എണ്ണം. അതിനിടെ ശനിയാഴ്ച നടന്ന അക്രമ സംഭവങ്ങളിൽ പരുക്കേറ്റ ഒരാൾ കൂടി മരിച്ചു.

സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ 73,887 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 2.06 ലക്ഷം സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്