INDIA

മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ട് മരണം, സൈനികനുൾപ്പടെ 50 പേർക്ക് പരുക്ക്

മെയ്തി സമുദായത്തിൽപ്പെട്ട നൂറുകണക്കിന് ആളുകൾ ഗ്രാമങ്ങളിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്

വെബ് ഡെസ്ക്

മണിപ്പൂരിൽ വീണ്ടും സംഘർഷം. തെങ്‌നൗപാൽ ജില്ലയിലെ പല്ലലിൽ സുരക്ഷാ സേനയും മെയ്തി വിഭാ​ഗവും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഒരു സൈനികനുൾപ്പെടെ 50 പേർക്ക് പരുക്കേറ്റു. മെയ്തി സമുദായത്തിൽപ്പെട്ട നൂറുകണക്കിന് ആളുകൾ ഗ്രാമങ്ങളിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.

വെടിവയ്പിന്റെ വാർത്ത പരന്നതോടെ, കമാൻഡോ യൂണിഫോം ധരിച്ച മീരാ പൈബിസും അറംബൈ ടെങ്കോൾ മിലിഷ്യൻമാരും ഉൾപ്പെടെയുള്ള മെയ്തി വിഭാ​ഗത്തിലുള്ള ഒരു കൂട്ടം ആളുകൾ സുരക്ഷാ ബാരിക്കേടുകൾ തകർത്ത് ​ഗ്രാമത്തിലേക്ക് കടക്കാൻ ശ്രമിച്ചു. തുടർന്ന് ജനക്കൂട്ടത്തെ സുരക്ഷാ സേനാംഗങ്ങൾ തടഞ്ഞു. സൈന്യം തടയാൻ ശ്രമിച്ചതോടെ, പോലീസ് യൂണിഫോം ധരിച്ച ചിലരും ജനക്കൂട്ടത്തിന്റെ ഒരു ഭാഗവും വെടിയുതിർത്തു. തുടർന്നാണ് സൈനിക മേജറിന് വെടിയേൽക്കുന്നത്. ഉദ്യോഗസ്ഥനെ ഹെലികോപ്റ്ററിൽ ലെയ്‌മഖോങ്ങിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മറ്റ് മൂന്ന് പോലീസുകാർക്കും പരുക്കേറ്റു.

ഏതാനും ദിവസങ്ങളായി പല്ലലിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. സ്ഥിതിഗതികൾ ശാന്തമാക്കാൻ സുരക്ഷാ സേന കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചതിനെ തുടർന്ന് 45 ലധികം സ്ത്രീകൾക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു. രാവിലെയുണ്ടായ വെടിവയ്പാണ് ഒരാളുടെ മരണത്തിലേക്ക് നയിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

സ്ഥിതിഗതികൾ ഇപ്പോഴും സംഘർഷഭരിതമാണെന്നും വെടിവയ്പ് താൽക്കാലികമായി നിർത്തിയതായും അധികൃതർ അറിയിച്ചു. ബുധനാഴ്ച ബിഷ്ണുപൂർ ജില്ലയിലെ ഫൗഗക്‌ചാവോ ഇഖായിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ ഒത്തുകൂടി സൈനിക ബാരിക്കേഡുകൾ ഭേദിക്കാൻ ശ്രമിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ സംഭവം. പ്രതിരോധ നടപടിയുടെ ഭാഗമായി മണിപ്പൂരിലെ അഞ്ച് താഴ്‌വര ജില്ലകളിലും സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.

മെയ് 3ന് മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 160ലധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ