INDIA

വൻ വീഴ്ച; വിജയത്തിന്റെ കൊടുമുടിയിൽ നിന്ന് ജയിലറയിലേക്ക് ചന്ദാ

വീഡിയോ കോൺ ഗ്രൂപ്പിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ച കേസിൽ ചന്ദാ കൊച്ചാറും ഭർത്താവും അറസ്റ്റിൽ

വെബ് ഡെസ്ക്

ഐസിസിഐ ബാങ്ക് മേധാവിയെന്ന ഉന്നത പദവിയിലിരിക്കെ2018ലാണ് ചന്ദാ കൊച്ചാറിനെതിരെ അഴിമതിആരോപണങ്ങൾ ഉയരുന്നത്.പിന്നീട് പോലീസ് കസ്റ്റഡിയിലാവുകയും ചെയ്തു. വീഡിയോ കോണ്‍ ഗ്രൂപ്പിന് ക്രമ വിരുദ്ധമായി വായ്പ അനുവദിച്ചിരുന്ന കേസിലാണ് ഇപ്പോള്‍ ചന്ദാ കൊച്ചാറിനെയും ഭര്‍ത്താവിനെയും സിബിഐ അറസ്റ്റ് ചെയുന്നത്. 2012ലാണ് കേസിനാസ്പദമായ സംഭവം.വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പയായി ലഭിച്ച് മാസങ്ങൾക്കുശേഷം കന്പനിയുടെ പ്രൊമോട്ടർ വേണുഗോപാൽ ധൂത് കോടിക്കണക്കിന് രൂപ നിക്ഷേപിച്ചെന്നായിരുന്നു ആരോപണം.

സംഭവത്തിൽ 2019ൽ ചന്ദാ കൊച്ചാർ,ദീപക് കൊച്ചാർ,വീഡിയോകോൺ ഗ്രൂപ്പ് ഉടമ വേണുഗോപാൽ ധൂത്,അദ്ദേഹത്തിന്റെ കന്പനികളായ വീഡിയോകോൺ ഇന്റർനാഷണൽ ഇലക്ട്രോണിക്സ് ലിമിറ്റഡ്,വീഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നീ കന്പനികളെ പ്രതിചേർത്ത് സിബിഐ കേസെടുത്തു.ചന്ദായ്ക്കെതിരെ അധികാര ദുര്‍വിനിയോഗം, ക്രിമിനല്‍ ഗൂഢാലോചന എന്നീവകുപ്പുകൾ ചുമത്തിയാണ് കേസ്.

ലോകത്തെ കരുത്തരായ സ്ത്രീകളുടെ പട്ടികയില്‍ പേര് ചേര്‍ക്കപ്പെട്ട സ്ത്രീയാണ് ചന്ദ കൊച്ചാര്‍. 1984 ലാണ് ഐസിഐസിഐ ബാങ്കും ചന്ദ കൊച്ചാറും തമ്മിലുളള ബന്ധം ആരംഭിക്കുന്നത്. മാനേജ്മന്റ് ട്രെയിനിയായാണ് ആദ്യ നിയമനം. ബാങ്കിംങ് സ്ഥാപനങ്ങള്‍ക്ക് വളരെ പെട്ടന്ന് വളര്‍ച്ച കൈവന്ന സമയമായിരുന്നു അത്. പുതുതലമുറ ബാങ്കുകള്‍ വലിയ തോതില്‍ ബിസിനസ് പിടിച്ചപ്പോള്‍ ഐസിഐസി ഐ ബാങ്ക് ആക്കൂട്ടത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നു.

1984 ലാണ് ഐസിഐസിഐ ബാങ്കും ചന്ദ കൊച്ചാറും തമ്മിലുളള ബന്ധം ആരംഭിക്കുന്നത്. മാനേജ്മന്റ് ട്രെയിനിയായാണ് ആദ്യ നിയമനം

ബാങ്കിനോടൊപ്പം തന്നെയായിരുന്നു ചന്ദായുടെയും വളര്‍ച്ച. 25 വര്‍ഷത്തെ സര്‍വീസിന് ശേഷമായിരുന്നു രാജ്യത്തെ ബിസിനസ് സമൂഹത്തെ ഞെട്ടിച്ച് കൊണ്ട് 48ആം വയസില്‍ ചന്ദാ കൊച്ചാര്‍ എന്ന വനിത ഐസിഐസി ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായി നിയമിക്കപ്പെടുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ബാങ്ക് മേധാവിയായിരുന്നു ചന്ദാ. സര്‍വീസ് സീനിയോറിറ്റി പോലും മാനിക്കാതെ നടത്തിയ നിയമനം അന്ന് വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. ബാങ്കിന്റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ ഉണ്ടായിരുന്ന ചന്ദായ്ക്ക് വന്‍ സ്വീകാര്യത എല്ലാ മേഖലയില്‍ നിന്നും ലഭിച്ചിരുന്നു. 2011 ല്‍ പരമോന്നത ബഹുമതിയായ പത്മഭൂഷണ്‍ നല്‍കിയാണ് രാജ്യം അവരെ ആദരിച്ചത്. അന്നവരുടെ വാര്‍ഷിക വരുമാനം ആറുകോടിയിലധികമാണ്.

2011 ല്‍ പരമോന്നത ബഹുമതിയായ പത്മഭൂഷണ്‍ നല്‍കിയാണ് രാജ്യം അവരെ ആദരിച്ചത്

വീഡിയോകോണ്‍ ഗ്രൂപ്പുമായുളള ബന്ധം മനപൂര്‍വ്വം ചന്ദാ മറച്ചുവയ്ക്കുകയും വീഡിയോകോണിന് പണം അനുവദിക്കുന്ന സമിതിയില്‍ അംഗമാവുകയും ചെയ്തു. സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ബാങ്കിന്റെ തീരുമാനത്തെ സ്വാധീനിച്ചെന്ന പരാതിക്ക് പിന്നാലെയാണ് അഴിമതിയാരോപണങ്ങള്‍ വന്നുതുടങ്ങിയത്. ചന്ദായ്ക്ക് പിന്നാലെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ ഓഫീസിലും അന്വേഷണം നടന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇരുവരുടെയും 78 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ