INDIA

യുക്രെയ്ന്‍ വിഷയം പരിഹരിക്കണം; റഷ്യയെ 'പിണക്കാതെ' ജി20 സംയുക്ത പ്രമേയം

വെബ് ഡെസ്ക്

ജി20 ഉച്ചകോടിയില്‍ സംയുക്ത പ്രസ്താവനയില്‍ സമവായം. ആഹ്‌ളാദ വാര്‍ത്ത അറിയിക്കുന്നുവെന്ന മുഖവുരയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്നും അക്രമത്തിന്റെയും അധിനിവേശത്തിന്റെയും കാലഘട്ടമല്ലിതെന്നു ലോകത്തെ ഓര്‍മിപ്പിച്ചുമാണ് സംയുക്ത പ്രമേയം. അതേസമയം യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യയെ ശക്തമായി അപലപിക്കാതെയുമാണ് സംയുക്ത പ്രസ്താവനയെന്നത് ശ്രദ്ധേയമായി. യുക്രെയ്ന്‍ വിഷയത്തില്‍ യുഎന്‍ ചാര്‍ട്ടര്‍ പ്രകാരം പരിഹാരമുണ്ടാക്കണമെന്നാണ് സംയുക്ത പ്രസ്താവന.

കോവിഡിനു ശേഷമുള്ള ദുരിതം കൂട്ടാന്‍ യുക്രെയ്ന്‍ യുദ്ധം ഇടയാക്കിയെന്നു കുറ്റപ്പെടുത്തുന്ന പ്രമേയത്തില്‍ ഒരു രാജ്യത്തിന്റെയും പരമാധികാരത്തിലേക്ക് കടന്നുകയറ്റം പാടില്ലെന്നും ആണവായുധ ഭീഷണി അംഗീകരിക്കില്ലെന്നും പറയുന്നു. യുക്രെയ്ന്‍ വിഷയത്തില്‍ രാജ്യങ്ങള്‍ക്ക് പല നിലപാടായതിനാല്‍ ഒരു സംയുക്ത പ്രസ്താവന അംഗീകരിക്കാന്‍ കഴിയുമോ എന്ന സംശയം നിലനിന്നിരുന്നു. എന്നാല്‍ അധിനിവേശത്തെ അപലപിച്ചും യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടും സംയുക്ത പ്രസ്താവന ഇറക്കാനായതില്‍ ഉച്ചകോടിയുടെ ആതിഥേയരായ ഇന്ത്യക്ക് വലിയ നയതന്ത്ര നേട്ടമായി.

യുക്രെയ്ന്‍ വിഷയത്തില്‍ രാജ്യങ്ങള്‍ക്ക് പല നിലപാടായതിനാല്‍ ഒരു സംയുക്ത പ്രസ്താവന അംഗീകരിക്കാന്‍ കഴിയുമോ എന്ന സംശയം നിലനിന്നിരുന്നു

ആഗോളതലത്തില്‍ തീവ്രവാദം അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ ലോകനേതാക്കള്‍ക്കിടയില്‍ ഭിന്നസ്വരമുണ്ടായില്ല. എല്ലാ നേതാക്കളും തീവ്രവാദത്തെ അപലപിക്കുകയും ചെയ്തു. വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം ഉറപ്പാക്കുമെന്നും സംയുക്ത പ്രസ്താവനയിലുണ്ട്. ക്രിപ്‌റ്റോ കറന്‍സിക്ക് അന്താരാഷ്ട്ര നിയന്ത്രണ ചട്ടങ്ങള്‍, ഡിജിറ്റല്‍ പേയ്‌മെന്റ് ്‌സംവിധാനത്തിനും സംരക്ഷണ ചട്ടങ്ങള്‍ എന്നിവയിലും സംയുക്ത തീരുമാനമായി.

എല്ലാവരുടെയും കഠിനാധ്വാനങ്ങളുടെയും ഫലമായി ജി 20 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയില്‍ ധാരണയായിട്ടുണ്ട്. ഇതിനായി പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും