INDIA

ഇൻഡിഗോയിലെ 3730 കോടി കോടി രൂപയുടെ ഓഹരികൾ വില്‍ക്കാനൊരുങ്ങി ഗാങ്‌വാൾ കുടുംബം

വെബ് ഡെസ്ക്

ഇൻഡിഗോ എയർലൈൻസിന്റെ സഹസ്ഥാപകരായ ഗാങ്‌വാൾ കുടുംബം 3,730 കോടി രൂപയുടെ ഓഹരികൾ വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഓഗസ്റ്റ് 16ന് നടക്കുന്ന ബ്ലോക്ക് ഡീലിലൂടെ ഓഹരികൾ വിൽക്കുമെന്ന സൂചന. റിപ്പോർട്ടുകൾ പ്രകാരം ഗാങ്‌വാൾ കുടുംബം 15.6 ദശലക്ഷം ഓഹരികളാണ് ബ്ലോക്ക് ഡീലിൽ ഇട്ടിരിക്കുന്നത്. ഏകദേശം 2,400 രൂപയാണ് ഒരു ഓഹരിയുടെ മൂല്യം. മോർഗൻ സ്റ്റാൻലി, ജെപി മോർഗൻ, ഗോൾഡ്മാൻ സാച്ച്സ് എന്നിവരാണ് ഇടപാടുകാർ.

നിലവിലെ വിപണി വിലയിൽ ഗാങ്‌വാൾ കുടുംബത്തിന്റെ മൊത്തം ഓഹരി മൂല്യം 29,218 കോടി രൂപയും, ഇൻഡിഗോയുടെ വിപണി മൂല്യം 98,313 കോടി രൂപയാണ്. 2022 ജൂൺ വരെ ഗാങ്‌വാൾ കുടുംബത്തിന് 36.66 ശതമാനം ഓഹരിയുണ്ടായിരുന്നു. അതിനു ശേഷമാണ് രാകേഷ് ഗാങ്‌വാൾ ഓഹരികൾ വെട്ടിക്കുറച്ച് തുടങ്ങിയത്. 2023 ജൂൺ മാസം അവസാനം ആയപ്പോൾ ഓഹരി 29.72 ശതമാനമായി കുറഞ്ഞു.

2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 3,090 കോടി രൂപ ലാഭവും 17,160 കോടി രൂപ വരുമാനവുമാണ് ഇൻഡിഗോയ്ക്ക് ലഭിച്ചത്. ഇത് കമ്പനിയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന ത്രൈമാസ അറ്റാദായമായിരുന്നു. 2023 ജൂൺ അവസാനം വരെ 316 വിമാനങ്ങളാണ് ഇൻഡിഗോയ്ക്ക് ഉണ്ടായിരുന്നത്. ഈ പാദത്തിൽ 12 പാസഞ്ചർ വിമാനങ്ങൾ കൂടി കമ്പനിയിൽ ചേർക്കപ്പെട്ടിരുന്നു.

ഫെബ്രുവരിയിൽ ഇൻഡിഗോ കമ്പനിയുടെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ് രണ്ടാഴ്ച തികയുന്നതിന് മുൻപ് സഹസ്ഥാപകൻ രാകേഷ് ഗാങ്‌വാൾ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിൻ രാജി വച്ചു.

രാജിക്ക് പിന്നാലെ കമ്പനിയിലുള്ള ഓഹരി പങ്കാളിത്തം അടുത്ത അഞ്ചു വർഷത്തിനുള്ളിൽ കുറച്ചു കൊണ്ട് വരുമെന്ന് ഗാങ്‌വാൾ പറഞ്ഞിരുന്നു. രാഹുൽ ഭാട്ടിയ കമ്പനിയുടെ ഭരണത്തിൽ അമിത സ്വാധീനം ചെലുത്തുന്നു എന്നതായിരുന്നു ഗാങ്‌വാളിന്റെ ആരോപണം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും