INDIA

ഫോബ്‌സ് ലോക സമ്പന്നരുടെ പട്ടികയിൽ 38-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി അദാനി ; നഷ്ടം 85.6 ബില്യൺ ഡോളർ

വെബ് ഡെസ്ക്

ഫോബ്സ് മാഗസിന്റെ ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ വീണ്ടും താഴെയെത്തി ഗൗതം അദാനി. മൂന്നാം സ്ഥാനത്ത് നിന്ന് ഒരു മാസം കൊണ്ട് 38-ാം സ്ഥാനത്തെത്തിയിരിക്കുകയാണ് അദാനി. ക്രമക്കേടുകൾ എണ്ണിപ്പറഞ്ഞുള്ള ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ കനത്ത തിരിച്ചടിയാണ് അദാനി ഗ്രൂപ്പ് നേരിടുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വരുമ്പോള്‍ അദാനി കമ്പനികളുടെ ആകെ ആസ്തി മൂല്യം 119 ബില്യണ്‍ ഡോളര്‍ ആയിരുന്നു. ഇത് 71.42 ശതമാനം ഇടിഞ്ഞ് 33.4 ബില്യണ്‍ ഡോളറായി ചുരുങ്ങിയിരിക്കുകയാണ്. ഈ വർഷം മാത്രം 85.6 ബില്യൺ ഡോളറിന്റെ നഷ്ടമാണ് അദാനിക്കുണ്ടായത്.

ഫോബ്സിന്റെ 2022 ഡിസംബറിലെ കണക്ക് പ്രകാരമായിരുന്നു അദാനി ലോക ധനികരിൽ മൂന്നാം സ്ഥാനം പിടിച്ചെടുത്തിരുന്നത്.

ബ്ലൂംബെര്‍ഗിന്റെ സമ്പന്നരുടെ പട്ടികയില്‍ 40 ബില്യൺ ഡോളർ ആസ്തിമൂല്യത്തോടെ 30-ാം സ്ഥാനത്താണ് അദാനി. അദാനി കമ്പനികളിൽ ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് അദാനി ടോട്ടല്‍ ഗ്യാസ് (81 ശതമാനം ഇടിവ്), അദാനി ഗ്രീന്‍ എനര്‍ജി (75 ശതമാനം ഇടിവ്), അദാനി ട്രാന്‍സ്മിഷന്‍ (74 ശതമാനം ഇടിവ്), അദാനി എന്റര്‍പ്രൈസസ് (61 ശതമാനം ഇടിവ്) എന്നിവയാണ്. റിപ്പോർട്ട് വന്നതിന് ശേഷം ഒറ്റ ദിവസം ഏതാണ്ട് എഴുപത്തിനാലായിരം കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ നിന്ന് അദാനി ഗ്രൂപ്പിന് ഉണ്ടായത്.

ഈ വർഷം മാത്രം 85.6 ബില്യൺ ഡോളറിന്റെ നഷ്ടമാണ് അദാനിക്കുണ്ടായത്

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഫോബ്സ് ശതകോടീശ്വരന്മാരുടെ പട്ടികയിൽ എട്ടാം സ്ഥാനത്തെത്തി. 84.3 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തിമൂല്യം.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?