ഗവര്‍ണര്‍ ആര്‍എന്‍ രവി, എംകെ സ്റ്റാലിന്‍ 
INDIA

തമിഴ്നാട്ടിൽ 'ഗെറ്റ് ഔട്ട് രവി' പോസ്റ്ററുകള്‍; ഗവർണർ - സർക്കാർ പോര് മുറുകുന്നു

സമൂഹമാധ്യമങ്ങളില്‍ ' ഗെറ്റ് ഔട്ട് രവി ' പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് ചുവരുകളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്

വെബ് ഡെസ്ക്

തമിഴ്‌നാട്ടില്‍ സര്‍ക്കാരും ഗവര്‍ണരും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ഗവര്‍ണര്‍ ആർ എൻ രവിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ആർഎൻ രവി ഗവർണർ സ്ഥാനം ഒഴിയണം എന്നാവശ്യപ്പെട്ട് നിരവധി പോസ്റ്ററുകള്‍ തമിഴ്നാട്ടില്‍ ഉയര്‍ന്നു. സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനങ്ങള്‍ തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ ഉയരുന്ന സാഹചര്യത്തിലാണ് 'ഗെറ്റ് ഔട്ട് രവി' എന്നെഴുതിയ പോസ്റ്ററുകള്‍ ചെന്നൈ നഗരത്തിലെ ചുവരുകളില്‍ പ്രത്യക്ഷപ്പെട്ടത് .ചെന്നൈയിലെ വള്ളുവര്‍ കോട്ടം, അണ്ണശാല എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

നിയമസഭ‍ാ സമ്മേളനത്തിന് ഇടെ ഇറങ്ങിപ്പോയതിന് പിന്നാലെയാണ് ഗവർണർക്കെതിരെ പ്രതിഷേധം ശക്തമായത്. തുടർന്ന് ട്വിറ്ററിൽ 'ഗെറ്റ് ഔട്ട് രവി' ഹാഷ് ടാഗുകൾ സജീവമായി. ഇതിന് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഗവര്‍ണരെ അനുകൂലിച്ച് ബിജ പിയും പോസ്റ്ററുകളുമായി രംഗത്തെത്തി . ഭരണകക്ഷിയായ ഡി എം കെയെ വിമര്‍ശിക്കുന്ന പോസ്റ്ററുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഉയര്‍ന്നിട്ടുണ്ട്.

തന്തൈ പെരിയാര്‍ കഴകത്തിന്റെ നേതൃത്വത്തില്‍ കോയമ്പത്തൂരില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം പ്രകടനം നടത്തുകയും ഗവര്‍ണരുടെ കോലം കത്തിക്കുകയും ചെയ്തു. അതേ സമയം രാജ്ഭവന്റെ പൊങ്കല്‍ ക്ഷണക്കത്തില്‍ സര്‍ക്കാര്‍ ചിഹ്നം ഇല്ലാത്തതിന്റെ പേരിലും തമിഴകം പരാമർശം ഉൾപ്പെടുത്തിയതിന്റെ പേരിലും വിവാദം മുറുകുകയാണ്.

നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണര്‍ ആര്‍ എന്‍ രവി ഇറങ്ങി പോയതിന് പിന്നാലെയാണിത് ഗെറ്റ് ഔട്ട് രവി എന്ന ഹാഷ് ടാഗോടുകൂടി സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നത്. എഴുതിക്കൊടുത്ത പ്രസംഗമല്ല ഗവര്‍ണര്‍ വായിച്ചതെന്ന് ചൂണ്ടിക്കാട്ടി ഭരണകക്ഷിയായ ഡിഎംകെ രംഗത്തെത്തിയതോടെയാണ് ഗവര്‍ണര്‍ സഭയില്‍ നിന്ന് ഇറങ്ങിപോയത്. ഗെറ്റ് ഔട്ട് രവി എന്ന ഹാഷ്ടാഗിലാണ് ട്വിറ്ററില്‍ ഗവര്‍ണര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.ഗവര്‍ണറുടെ നടപടിയെ അപലപിച്ച് ട്വിറ്ററില്‍ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം