ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഗുലാം നബി ആസാദ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെയാണ് ഡെമോക്രാറ്റിക് ആസാദ് എന്ന പേരില്‍ ആസാദ് സ്വന്തം പാര്‍ട്ടി രൂപികരിച്ചത്. ജനാധിപത്യം, സ്വതന്ത്ര്യം, മതേതരത്വം എന്നിവയില്‍ ഉറച്ചു നില്‍ക്കുന്നതായിരിക്കും തന്റെ പാര്‍ട്ടിയെന്ന് ആസാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വെളള, നീല, മഞ്ഞ നിറങ്ങളുള്ള പതാകയും ഗുലാം നബി ആസാദ് പുറത്തിറക്കി.
അഞ്ച് പതിറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് ഗുലാം നബി ആസാദ് ആഗസ്റ്റ് 26 ന് പാര്‍ട്ടി വിട്ടതായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് വിട്ടതിന് ശേഷം സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷമായ വിമര്‍ശനം ആയിരുന്നു ആസാദ് ഉന്നയിച്ചത്. ആസാദിന്റെ രാജിയ്ക്ക് പിന്നാലെ പാര്‍ട്ടിയുടെ ജമ്മു കശ്മീര്‍ ഘടകത്തില്‍ നിന്ന് നിരവധി കോണ്‍ഗ്രസ് നേതാക്കൾ രാജിവെച്ചിരുന്നു.
ഗുലാം നബി ആസാദ് രൂപികരിക്കുന്ന പാർട്ടി ബിജെപിയുമായി സഹകരിച്ചേക്കുമെന്നാണ് സൂചന. നേരത്തെ ഗുലാം നബി രാജ്യസഭയിൽ കാലാവധി പൂർത്തിയാക്കിയപ്പോൾ അദ്ദേഹത്തെ പുകഴ്തി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുകയും ചെയ്തിരുന്നു.