മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടിയിലെ സുപ്രധാന പദവിയിൽ നിന്ന് രാജിവെച്ചു. ജമ്മു കശ്മീര്‍ പ്രചാരണ സമിതി അധ്യക്ഷപദവിയാണ് ആസാദ് ഒഴിഞ്ഞത്. സമിതി അധ്യക്ഷനായി തിരഞ്ഞെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു രാജി പ്രഖ്യാപനം. പാർട്ടിയുടെ അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതി അംഗമായ ആസാദ്, പുതിയ നിയമനത്തെ തരംതാഴ്ത്തലായി കരുതുന്നതാണ് രാജിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകള്‍. ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന കോണ്‍ഗ്രസിന്, ആസാദിന്റെ രാജി കടുത്ത തിരിച്ചടിയാണ്.
നേരത്തെ ആസാദിന്റെ അടുത്ത സഹായിയായ ഗുലാം അഹമ്മദ് മിറിനെ പാർട്ടിയുടെ ജമ്മു കശ്മീർ ഘടകത്തിന്റെ മേധാവി സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു.
നേരത്തെ ആസാദിന്റെ അടുത്ത സഹായിയായ ഗുലാം അഹമ്മദ് മിറിനെ പാർട്ടിയുടെ ജമ്മു കശ്മീർ ഘടകത്തിന്റെ മേധാവി സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. ജമ്മു കശ്മീരിലെ പാർട്ടി സംഘടനയിലെ സമഗ്രമായ അഴിച്ചുപണിയുടെ ഭാഗമായിട്ടായിരുന്നു മിറിനു പകരം വികാർ റസൂൽ വാനിയെ നിയമിച്ചത്. പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി പ്രചാരണ സമിതി, രാഷ്ട്രീയകാര്യ ഏകോപന സമിതി, പ്രകടന പത്രിക സമിതി എന്നിവയും കോൺഗ്രസ് രൂപീകരിച്ചിരുന്നു. എന്നാല്‍ ഏല്‍പ്പിച്ച ചുമതല ആസാദ് ഒഴിയുകയായിരുന്നു.
ദശാബ്ധങ്ങളുടെ രാഷ്ട്രീയ പാരമ്പര്യമുള്ള ആസാദ് ജമ്മു കശ്മീര്‍ മുൻ മുഖ്യമന്ത്രിയാണ്. കേന്ദ്രമന്ത്രി സ്ഥാനം കൂടാതെ പാർട്ടിയിലെ പല പ്രധാന പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കോൺഗ്രസിൽ അഴിച്ചുപണി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ ജി 23 അംഗങ്ങളിൽ പ്രധാനിയുമാണ് ആസാദ്.
സംസ്ഥാന പദവി നീക്കിയതിനു പിന്നാലെ, കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് 2022 അവസാനമാണ് നടക്കേണ്ടിയിരുന്നത്. എന്നാൽ അതിര്‍ത്തി പുനര്‍നിര്‍ണയവും അന്തിമ വോട്ടര്‍ പട്ടികയും ഇതുവരെ പൂർത്തിയായിട്ടില്ല. അതിനാല്‍, തിരഞ്ഞെടുപ്പ് സമയക്രമവും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, വോട്ടർ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണ തീയതി നവംബർ 25-ലേക്ക് പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. മുന്‍ നിശ്ചയിച്ച പ്രകാരം ഇവയെല്ലാം നടന്നെങ്കില്‍ മാത്രമേ, തിരഞ്ഞെടുപ്പ് ഈ വര്‍ഷം തന്നെ സാധ്യമാകൂ.