INDIA

ഗോധ്ര ട്രെയിന്‍ തീവയ്പ്: എട്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

വെബ് ഡെസ്ക്

2002 ലെ ഗോധ്ര ട്രെയിന്‍ തീവയ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട എട്ട് പ്രതികള്‍ക്ക് ജാമ്യം. അനുഭവിച്ച ശിക്ഷാ കാലയളവ് കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കുറ്റവാളികള്‍ ഇതിനകം തന്നെ 17- 18 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും സുപ്രീംകോടതി വിലയിരുത്തി. ആകെ 12 പേരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പിഎസ് നരംസിഹയുമാണ് ജാമ്യം അനുവദിച്ചത്. .

ആകെ 12 പേരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്

ജാമ്യത്തിനായി അപേക്ഷിച്ച പതിനൊന്ന് പേരില്‍ മറ്റ് നാല് പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചില്ല. കുറ്റകൃത്യത്തില്‍ ഇവരുടെ പങ്ക് കൂടുതല്‍ ഗുരുതരമാണെന്ന് വിലയിരുത്തിയാണ് കോടതി നടപടി. ട്രെയിനിന്റെ കോച്ച് കത്തിക്കാനായി പെട്രോള്‍ വാങ്ങുകയും സൂക്ഷിച്ച ആളുകളാണ് ഇവര്‍. മാത്രമല്ല യാത്രക്കാരെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചവരും ജാമ്യം നിഷേധിച്ച നാല് പേരില്‍ ഉള്‍പ്പെടുന്നുണ്ട്.

2017 ഗുജറാത്ത് ഹൈക്കോടതി 11 പേരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയും മറ്റ് 20 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയുമായിരുന്നു

2002 ഫെബ്രുവരി 27 നാണ് ഗോധ്ര സ്‌റ്റേഷന് സമീപം സബര്‍മതി എക്‌സ്പ്രസിന്റെ ബോഗി അഗ്നിക്കിരയാക്കിയത്. 52 ലധികം പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തില്‍ 31 പ്രതികള്‍ക്ക് ജീവപര്യന്തം അടക്കമുള്ള ശിക്ഷയാണ് കോടതി വിധിച്ചത്. 2011 മാര്‍ച്ചില്‍ വിചാരണക്കോടതി 31 പേരെ കുറ്റക്കാരായി കണ്ടെത്തുകയും അതില്‍ 11 പേര്‍ക്ക് വധശിക്ഷയും ബാക്കി 20 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. മറ്റ് 63 പ്രതികളെ വെറുതെ വിട്ടു. 2017 ഗുജറാത്ത് ഹൈക്കോടതി 11 പേരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയും മറ്റ് 20 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയുമായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും