രാജ്യത്ത് സ്വര്‍ണ വിലയില്‍ വര്‍ധന തുടരുന്നു. കഴിഞ്ഞ ദിവസം മാത്രം പവന് 400 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണം വാങ്ങുന്നതിന് 44,960 രൂപ നല്‍കണം. അതേസമയം നേരത്തെ 5,570 രൂപയായിരുന്ന 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇനി മുതല്‍ 5,620 രൂപ നല്‍കണം. 100 ഗ്രാം സ്വര്‍ണത്തിന് ഇനി മുതല്‍ 5,62,000 രൂപയായിരിക്കും വില. 5000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
24 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 49, 048 രൂപ നൽകണം
24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 55 രൂപയായി വര്‍ധിച്ച് 6,131 രൂപയിലെത്തി. 24 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 49, 048 രൂപയും 10 ഗ്രാമിന് 61, 310 രൂപയുമാണ് പുതിയ വില. 100 ഗ്രാം സ്വര്‍ണത്തിന് 5,500 രൂപ വര്‍ധിച്ച് 6,13,100 രൂപയുമായി.
വെള്ളിയുടെ വിലയും കൂടിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 0.75 രൂപ ഉയര്‍ന്ന് 77.35 രൂപയായി. ഇതോടെ 10 ഗ്രാം വെള്ളിക്ക് 773.50 രൂപയും 100 ഗ്രാമിന് 7,735 രൂപയുമാണ് വില.
ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ഇന്നത്തെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില
നഗരം 22 കാരറ്റ് സ്വര്‍ണ്ണം (10 ഗ്രാം) വെള്ളി (10 ഗ്രാം)
ഡല്‍ഹി 56,350 രൂപ 773.50 രൂപ
മുംബൈ 56,200 രൂപ 773.50 രൂപ
കൊല്‍ക്കത്ത 56,200 രൂപ 773.50 രൂപ
ചെന്നൈ 56,800 രൂപ 814 രൂപ
ബെംഗളൂരു 56,250 രൂപ 814 രൂപ