INDIA

നഷ്ടം നികത്താന്‍ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രത്തിന്റെ ഗ്രാന്റ്; വില വർധനവില്‍ ഇടപെടലോ?

വെബ് ഡെസ്ക്

ഗാര്‍ഹിക പാചകവാതക വില്‍പ്പനയിലെ നഷ്ടം നികത്താന്‍ മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ​ഗ്രാന്റ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഒറ്റത്തവണ ഗ്രാന്റായി 22,000 കോടി രൂപ നല്‍കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് , ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നീ മൂന്ന് എണ്ണ വിപണന കമ്പനികൾക്കാണ് ഒറ്റത്തവണ ഗ്രാന്റിന് അംഗീകാരം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് വിവര പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.

2020 ജൂൺ മുതൽ 2022 ജൂൺ വരെ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് എൽപിജി വിറ്റതിലൂടെയുണ്ടായ നഷ്ടം നികത്തുന്നതിനാണ് ഗ്രാന്റ് നൽകുന്നത്. മൂന്ന് സ്ഥാപനങ്ങളും സർക്കാർ നിശ്ചയിക്കുന്ന വിലയിലാണ് ഗാർഹിക എൽപിജി ഉപഭോക്താക്കൾക്ക് വിൽക്കുന്നത്. 2020 ജൂൺ മുതൽ 2022 ജൂൺ വരെയുള്ള കാലയളവിൽ എൽപിജിയുടെ അന്താരാഷ്ട്ര വില ഏകദേശം 300 ശതമാനത്തോളം വർധിച്ചിരുന്നു. എന്നാല്‍ ഈ ഏറ്റക്കുറച്ചിലുകളില്‍ നിന്ന് ഗാര്‍ഹിക ഉപഭോക്താക്കളെ സംരക്ഷിക്കുകയാണ് സ്ഥാപനങ്ങള്‍ ചെയ്തത്. ഗാർഹിക എൽപിജിയുടെ ഉപഭോക്താക്കളില്‍ ചെലവ് വർദ്ധന പൂർണമായി അടിച്ചേല്‍പ്പിച്ചിട്ടില്ലെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ഈ കാലയളവിൽ ആഭ്യന്തര എൽപിജി വില 72 ശതമാനം മാത്രമാണ് ഉയർന്നത്. ഇത് മൂന്ന് കമ്പനികളെയും കാര്യമായ നഷ്ടത്തിലേക്ക് നയിച്ചുവെന്നും പ്രസ്താവനയില്‍ പറയുന്നു.

ഈ നഷ്ടങ്ങൾക്കിടയിലും മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളും രാജ്യത്ത് അവശ്യ പാചകവാതകത്തിന്റെ തുടർച്ചയായ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. അതിനാൽ ഗാർഹിക എൽപിജിയിലെ ഈ നഷ്ടത്തിന് മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഒറ്റത്തവണ ഗ്രാന്റ് നൽകാൻ സർക്കാർ തീരുമാനിച്ചുവെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും