INDIA

റിട്ട. ഉദ്യോഗസ്ഥനായ അച്ഛന് അനുവദിച്ച വീട്ടിൽ താമസിക്കുന്ന സർക്കാർ ജീവനക്കാരന് എച്ച്ആർഎയ്ക്ക് അർഹതയില്ലെന്ന് സുപ്രീംകോടതി

വെബ് ഡെസ്ക്

സർക്കാർ സർവിസിൽനിന്ന് വിരമിച്ച പിതാവിന് അനുവദിച്ച വാടകരഹിത കെട്ടിടത്തില്‍ താമസിക്കുന്ന സർക്കാർ ഉദ്യോഗസ്ഥന് വീട്ടുവാടക അലവന്‍സിന് (എച്ച് ആർ എ) അർഹതയില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ബിആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

1992ലെ ജമ്മു കശ്മീർ സിവില്‍ സർവീസ് നിയമ (ഹൗസ് റെന്റ് അലവന്‍സ് ആന്‍ഡ് സിറ്റി കോംപന്‍സേഷന്‍ അലവന്‍സ്) പ്രകാരമാണ് കോടതി ഉത്തരവ്. എച്ച്ആർഎയായി ഉദ്യോഗസ്ഥൻ നേരത്തെ കൈപ്പറ്റിയ 3.96 ലക്ഷം രൂപ തിരികെ അടയ്ക്കാന്‍ ഹർജിക്കാരന് നോട്ടിസ് നല്‍കിയതില്‍ തെറ്റില്ലെന്നു കോടതി നിരീക്ഷിച്ചു.

ജമ്മു കശ്മീർ പോലീസില്‍നിന്ന് 2014 ഏപ്രില്‍ 30ന് വിരമിച്ച ഇന്‍സ്പെക്ടറുമായി (ടെലികോം) ബന്ധപ്പെട്ടതാണ് കേസ്. ഹർജിക്കാരന്റെ പിതാവ് പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു. 1993ലായിരുന്നു ഇദ്ദേഹം സർവിസില്‍നിന്ന് വിരമിച്ചത്.

സർക്കാർ കെട്ടിടത്തില്‍ താമസിച്ചുകൊണ്ട് ഹർജിക്കാരൻ വാടക അലവന്‍സ് കൈപ്പറ്റുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ജമ്മുകശ്മീർ ഭരണകൂട അധികൃതർ നോട്ടിസ് നല്‍കിയത്. അർഹതയില്ലാതെ നേടിയ 3,96,814 രൂപ തിരികെയടയ്ക്കാനായിരുന്നു നോട്ടിസിലെ നിർദേശം. വീട് തന്റെ കൈവശമല്ലെന്ന് തെളിയിക്കാന്‍ അപേക്ഷകന് സാധിക്കാതെ പോയതോടെയാണ് നോട്ടിസ് പുറപ്പെടുവിച്ചത്.

റിക്കവറി നോട്ടിസിനെതിരായ ഹർജി ജമ്മു ആന്‍ഡ് കശ്മീർ ആന്‍ഡ് ലഡാക്ക് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. 2019 ഡിസംബർ 19നും 2021 സെപ്തംബർ 27നുമായിരുന്നു ഉത്തരവുകള്‍.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും