പബ്ജിയിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാനായി അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്കെത്തിയ പാക് വനിതയ്ക്കും പങ്കാളിയായ നോയിഡ സ്വദേശിക്കും ജോലി വാഗ്ദാനം ചെയ്ത് ഗുജറാത്ത് വ്യവസായി. സീമ ഹൈദറും സച്ചിൻ മീണയും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവര്‍ക്കും ജോലി വാഗ്ദാനവുമായി വ്യവസായി രംഗത്തെത്തിയത്.
സിനിമാ നിര്‍മാതാവ് അമിത് ജാനിയില്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജോലി വാഗ്ദാനം. 6 ലക്ഷം രൂപ വാര്‍ഷിക വരുമാനമാണ് ഇരുവര്‍ക്കും വ്യവസായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ദമ്പതികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ജോലിയില്‍ ചേരാമെന്നും വ്യവസായി അയച്ച കത്തില്‍ പറയുന്നുണ്ട്.
വ്യവസായി ആരാണെന്ന് മാത്രം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല
തിങ്കളാഴ്ചയാണ് ദമ്പതികള്‍ക്ക് രബുപുര പോസ്റ്റ് ഓഫീസില്‍ നിന്ന് കത്ത് ലഭിക്കുന്നത്. കത്തില്‍ വ്യവസായിയുടെ വിലാസവും എഴുതിയിരുന്നു. പോലീസിന്റെ സാന്നിധ്യത്തിലാണ് ദമ്പതികള്‍ കത്ത് തുറന്നത്. സീമയ്ക്കും സച്ചിനും പ്രതിമാസം 50,000 രൂപ ശമ്പളം നല്‍കാമെന്നാണ് കത്തിലുള്ളത്. വ്യവസായി ആരാണെന്ന് മാത്രം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സച്ചിന്‍ മീണയ്ക്കും സീമ ഹൈദറിനും നിലവില്‍ ഇപ്പോള്‍ ജോലിയൊന്നും ഇല്ല. ദമ്പതികള്‍ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും ദാരിദ്രത്തെക്കുറിച്ചും ആശങ്ക പ്രകടിപ്പിക്കുന്ന ഒരു വിഡീയോ പുറത്തുവന്നിരുന്നു.
ഇതിനെ തുടര്‍ന്ന് സിനിമാ നിര്‍മാതാവ് അമിത് ജാനി ദമ്പതികള്‍ക്ക് മുംബൈയില്‍ ഷൂട്ട് ചെയ്യുന്ന സിനിമയില്‍ സിനിമയില്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു. ഉദയ്പൂരിലെ തയല്‍ക്കാരന്‍ കനയ്യ ലാല്‍ സാഹുവിന്റെ കൊലപാതകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. തുടക്കത്തില്‍ സീമ ഹൈദറിനോട് എതിര്‍പ്പായിരുന്നെങ്കിലും ദമ്പതികള്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ സഹായിക്കാന്‍ തോന്നിയെന്നുമാണ് നിര്‍മാതാവ് പറഞ്ഞത്.
കോവിഡ് കാലത്താണ് പബ്ജി കളിക്കുന്നതിനിടെ ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ സച്ചിനും പാകിസ്താന്‍ സ്വദേശിയായ സീമയും തമ്മില്‍ പ്രണയത്തിലാവുന്നത്. നേരത്തെ വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമാണ് സീമ. സച്ചിനെ വിവാഹം കഴിക്കാനായി സീമ നാല് കുട്ടികളുമായി അനധികൃതമായി അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ എത്തുകയായിരുന്നു.