രാഹുല്‍ ഗാന്ധി 
INDIA

അപകീര്‍ത്തിക്കേസ്; ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയില്‍ ഇന്ന് വിധി

ശിക്ഷിക്കപ്പെടുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹര്‍ജിയിലാണ് ഗുജറാത്ത് ഹൈക്കോടതി വിധി പറയുക

വെബ് ഡെസ്ക്

'മോദി' പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്. ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട വിധിക്കെതിരായ അപ്പീലിലാണ് അന്തിമ തീരുമാനം ഉണ്ടാകുക. അപകീർത്തിക്കേസില്‍ രണ്ടുവര്‍ഷം തടവിന് വിധിച്ചത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹര്‍ജിയാണ് ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് അധ്യക്ഷനായ ബെഞ്ച് രാവിലെ 11മണിക്കാണ് വിധി പ്രസ്താവിക്കുക.

കോടതി വിധി അനുകൂലാണെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റ് അംഗമാകാന്‍ അത് വഴിതുറക്കും

വേനല്‍ക്കാല അവധിയ്ക്ക് ശേഷം കേസില്‍ അന്തിമ വിധിയുണ്ടാകുമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. കോടതി വിധി അനുകൂലാണെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റ് അംഗമായി തുടരാന്‍ സാധിക്കും. ജാമ്യം ലഭിക്കാവുന്നതും അല്ലാത്തതുമായ കുറ്റത്തിന് പരമാവധി രണ്ട് വർഷം ശിക്ഷിച്ചാൽ അത് തന്റെ കക്ഷിയുടെ ഔദ്യോഗിക ജീവതത്തെ ദോഷകരമായി ബാധിക്കുമെന്നും, അത് ഏറെ ഗൗരവമുള്ള വിഷയമാണെന്നും ഏപ്രില്‍ 29ന് നടന്ന വാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചിരുന്നു.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിൽ വച്ചാണ് രാഹുല്‍ ഗാന്ധി കേസിനാസ്പദമായ വിവാദ പരാമര്‍ശം നടത്തിയത്. 'നീരവ് മോദി, ലളിത് മോദി എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നത് എന്തുകൊണ്ടാണെന്നായിരുന്നു രാഹുലിന്റെ ചോദ്യം. പരാമര്‍ശത്തിന് പിന്നാലെ റാഞ്ചിയിലെ അഭിഭാഷകനായ പ്രദീപ് മോദി രാഹുലിന്റെ അപകീര്‍ത്തികരമായ മോദി പരാമര്‍ശത്തിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ചോദ്യം മോദി വിഭാഗത്തിനൊന്നാകെ മാനഹാനിവരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദീപ് മോദി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരം രാഹുല്‍ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടത്തിയതിന് പിന്നാലെ മാർച്ചിലാണ് സൂറത്തിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി രാഹുല്‍ ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷ വിധിച്ചത്.

വിധിയെത്തുടർന്ന്, 2019-ൽ കേരളത്തിലെ വയനാട്ടിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗാന്ധി, ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെട്ടു.

കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാവേണ്ടതില്ലെന്ന് ജാര്‍ഖണ്ഡ്‌ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തനിക്കെതിരായ കേസില്‍ നേരിട്ട് ഹാജരാകണമെന്ന കീഴ്‌ക്കോടതി വിധിക്കെതിരെ രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എസ് കെ ദ്വിവേദി അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചത്. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ഓഗസ്റ്റ് 16 വരെ രാഹുലിനെതിരേ യാതൊരു നടപടിയും സ്വീകരിക്കരുതെന്നും കോടതി പോലീസിനും സംസ്ഥാന സര്‍ക്കാരിനും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ