INDIA

അദാനിക്കെതിരായ റിപ്പോർട്ട്: കേസെടുക്കാന്‍ ഗുജറാത്ത് ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്ന് റിപ്പോര്‍ട്ടര്‍മാര്‍

യോഗേഷ് മഫ്‌ത് ലാൽ ബൻസാലി എന്ന നിക്ഷേപകന്റെ പരാതിയിലാണ് പരാതിയെടുത്തതെന്നാണ് ഗുജറാത്ത് പോലീസ് പറയുന്നത്

വെബ് ഡെസ്ക്

അദാനിക്കെതിരായ റിപ്പോർട്ടിൽ ഫിനാൻഷ്യൽ ടൈംസിലെ രണ്ട് മാധ്യമപ്രവർത്തകരോട് ഹാജരാകാനാവശ്യപ്പെട്ട് ഗുജറാത്ത് പോലീസ് നൽകിയ നോട്ടീസിനെതിരെ മാധ്യമപ്രവർത്തകർ സുപ്രീംകോടതിയെ സമീപിച്ചു. ഏത് നിയമമനുസരിച്ചാണ് തങ്ങൾക്ക് നോട്ടീസ് നൽകിയതെന്നും അതിന് ഗുജറാത്ത് പോലീസിനെന്ത് അധികാരമാണുള്ളത് എന്നും ചോദിച്ചുകൊണ്ടാണ് മാധ്യമപ്രവർത്തകർ സുപ്രീം കോടതിയെ സമീപിച്ചത്. എഫ്‌ ഐ ആറിന്റെ വിവരങ്ങൾ തരാന്‍ പോലീസ് തയാറാകുന്നില്ല എന്നും ഫിനാൻഷ്യൽ ടൈംസിലെ മാധ്യമപ്രവർത്തകരായ ബെഞ്ചമിൻ നിക്കോളാസ് ബ്രുക് പാർക്കിനും ക്ലോ നീന കോർണിഷും നവംബർ 6ന് കോടതിയെ അറിയിക്കുകയും നവംബർ 10ന് കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു.

ഓഗസ്റ്റ് 31ന് ഫിനാൻഷ്യൽ ടൈംസ് വ്യവസായി ഗൗതം അദാനിയെ കുറിച്ച് നൽകിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഗുജറാത്ത് പോലീസ് നടപടിയിലേക്ക് നീങ്ങിയത്. ഓസിസിആർപിയുടെയും ഗാർഡിയന്റെയും കൂടെ ചേർന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് പുറത്ത് വിട്ടത്. നടപടി സ്വീകരിച്ച കോര്ണിഷോ പാർക്കിനോ അല്ല റിപ്പോർട്ട് തയ്യാറാക്കിയത് എന്നിരിക്കെയാണ് ഇവർക്കെതിരെ പോലീസ് നടപടിയെടുത്തിരിക്കുന്നത്.

ഏഴു ദിവസത്തിനുള്ളിൽ ഗുജറാത്ത് ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകണം എന്നാണ് നോട്ടീസിൽ പറയുന്നത്. അദാനി ഗ്രൂപ്പിനെതിരെ അടിസ്ഥാനരഹിതമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് എന്നതാണ് ഇവർക്കെതിരെയുള്ള ആരോപണം. പാർക്കിങ് ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. കോർണിഷ് ഫിനാൻഷ്യൽ ടൈംസിന്റെ മുംബൈ കറസ്പോണ്ടന്റാണ്. രണ്ടുപേരും ബ്രിട്ടീഷ് പൗരന്മാരുമാണ്. നോട്ടീസ് വന്നതിനെ തുടർന്ന് തങ്ങൾക്കെതിരെയുള്ള പരാതി എന്നതാണെന്ന് രണ്ടുപേരും പോലീസിനോട് രേഖാമൂലം ചോദിച്ചു. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നും, എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ കോപ്പിയും അവർ പോലീസിനോട് ചോദിച്ചു. എന്നാൽ ഒരു പ്രതികരണവും ലഭിച്ചില്ല .

യോഗേഷ് മഫ്‌ത് ലാൽ ബൻസാലി എന്ന നിക്ഷേപകന്റെ പരാതിയിലാണ് പരാതിയെടുത്തതെന്നാണ് പോലീസ് നൽകുന്ന മറുപടി.ഇതിനു മുമ്പ് അദാനിക്കെതിരെ റിപ്പോർട്ട് എഴുതിയതിന്റെ പേരിൽ ഓസിസിആർപിയുടെ മാധ്യമപ്രവർത്തകരായ രവി നായർ, ആനന്ദ് മംഗലെ എന്നിവർക്കെതിരെയെടുത്ത കേസിനു പിന്നിലും ബൻസാലിയുടെ പരാതി തന്നെയായിരുന്നു. ആ കേസിലും രണ്ടുപേർക്കും കോടതിൽ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

പോലീസിന് എഴുതിയ മറുപടിയിൽ പാർക്കിനും കോർണിഷും 2009ലെ ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് ഉദ്ധരിക്കുന്നുണ്ട്. ആ റിപ്പോർട്ട് പ്രകാരം, പരാതി നൽകിയ ബന്സാലിയെ നിക്ഷേപം നടത്തുന്നതിൽ നിന്ന് മൂന്നു വർഷത്തേക്ക് വിലക്കിയിട്ടുണ്ട്. ആ വ്യക്തിയുടെ പരാതിയിലാണ് ഇപ്പോൾ ഗുജറാത്ത് പോലീസ് നോട്ടീസ് അയച്ചത്. ഈ രണ്ട് മാധ്യമപ്രവർത്തകർക്ക് നോട്ടീസ് അയക്കാൻ സിആർപിസി പ്രകാരം സാധിക്കില്ല എന്നും. അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് ഓഫീസിന്റെ അധികാരപരിധിക്കുള്ളിലല്ല ഈ മാധ്യമപ്രവർത്തകരെന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ