INDIA

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

വെബ് ഡെസ്ക്

ഗുര്‍പത്വന്ത് പന്നൂന്‌റെ കൊലപാതക ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ ഇന്‌റലിജന്‍സ് ഉദ്യോഗസ്ഥന്‍ വികാസ് യാദവിനെതിരെ കുറ്റം ചുമത്തിയതായി യുഎസ് നീതിന്യായ വകുപ്പ്. പന്നൂനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട യുഎസ് ഡിപ്പാര്‍ട്ട്‌മെന്‌റ് ഓഫ് ജസ്റ്റിസ്(ഡിഒജെ) കുററപത്രത്തില്‍ സിസി1 എന്ന് വിശേഷിപ്പിച്ചിരിക്കുന്ന വ്യക്തി ഇനി ഇന്ത്യന്‍ സര്‍ക്കാരിന്‌റെ ജീവനക്കാരനല്ല എന്ന് ഔദ്യോഗിക സ്ഥിരീകരണം വന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ സംഭവവികാസം.

ഇന്ത്യന്‍ പൗരനായ നിഖില്‍ ഗുപ്തയ്ക്കും ഇന്ത്യന്‍ ഉദ്യോഗസ്ഥനും പന്നൂന്‍ കൊപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎസ് സര്‍ക്കാര്‍ പങ്കിട്ട തെളിവുകള്‍ അവലോകനം ചെയ്യാന്‍ സ്ഥാപിച്ച ഉന്നതതല ഇന്ത്യന്‍ അന്വേഷണസമിതിയുടെ സന്ദര്‍ശനം വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളും സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് സന്ദര്‍ശനത്തെക്കുറിച്ച് അമേരിക്ക ആദ്യം പ്രഖ്യാപിച്ചത്.

കഴിഞ്ഞ വര്‍ഷം പ്രാഗില്‍ നിന്ന് അറസ്റ്റ് ചെയ്ത് യുഎസിലേക്ക് നാടുകടത്തപ്പെട്ട നിഖില്‍ ഗുപ്ത ഇപ്പോള്‍ യുഎസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുകയാണ്. കുറ്റപത്രത്തില്‍ സിസി1 എന്നുമാത്രം രേഖപ്പെടുത്തിയിരിക്കുന്ന ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ ഒരു ഹിറ്റ്മാനെ നിയമിക്കാന്‍ നിഖില്‍ ഗുപ്തയെ നിയമിക്കുകയായിരുന്നു, ഇത് യുഎസ് അധികാരികള്‍ പരാജയപ്പെടുത്തിയെന്ന് യുഎസ് നീതിന്യായ വകുപ്പ് പറഞ്ഞു.

വികാസ് യാദവിനെതിരായ കുറ്റപത്രം അണ്‍സീല്‍ ചെയ്യാന്‍ വ്യാഴാഴ്ച ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ റിസെര്‍ച്ച് ആന്‍ഡ് വിങ് സ്‌പൈ സര്‍വീസിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്നു വികാസ് യാദവ് എന്നാണ് യുഎസ് നീതിന്യായ വകുപ്പിന്‌റെ കുറ്റപത്രം. പന്നൂനെതിരെ വധശ്രമത്തിന് ഇന്ത്യന്‍ ഏജന്‌റുമാര്‍ക്ക് പങ്കുണ്ടെന്ന് യുഎസ് ആരോപിക്കുന്നു.

ബെംഗളൂരുവില്‍ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ്; അർധ സെഞ്ചുറിയുമായി കോഹ്ലിയും രോഹിതും സർഫറാസും

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുൻമന്ത്രി സത്യേന്ദർ ജയിന് ജാമ്യം

'എത്തിയത് കളക്ടര്‍ ക്ഷണിച്ചിട്ട്, നവീനെതിരേ വേറെയും പരാതികളുണ്ടായിരുന്നു'; കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ

യഹിയ സിൻവാറിന്റെ കൊലപാതകം ഇസ്രയേല്‍ - ഗാസ യുദ്ധത്തിന്റെ അവസാനമോ?

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി