INDIA

സഹ ഹര്‍ജിക്കാർ പീഡിപ്പിക്കുന്നു; ദയാവധം അനുവദിക്കണമെന്ന് രാഷ്ട്രപതിയ്ക്ക് ഗ്യാന്‍വാപി ഹര്‍ജിക്കാരിയുടെ കത്ത്

സഹ ഹര്‍ജിക്കാരില്‍ നിന്നും തനിക്ക് നേരിടേണ്ടിവന്ന പീഡനങ്ങളെ കുറിച്ചും രാഖി കത്തിയില്‍ വ്യക്തമാക്കിയിട്ടുണ്ട്

വെബ് ഡെസ്ക്

ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദില്‍ ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിലെത്തിയ ഹര്‍ജിക്കാരിലൊരാള്‍ ദയാവധത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചു . മസ്ജിദ് സമുച്ചയത്തിൽ ഹിന്ദു പ്രാർത്ഥനകളും ആചാരങ്ങളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ കോടതിയെ സമീപിച്ച അഞ്ച് സ്ത്രീകളിൽ ഒരാളായ രാഖി സിങ്ങാണ് ദയാവധം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ദയാവധം ആവശ്യപ്പെട്ട് കൊണ്ടുള്ള രാഖി സിങ്ങിന്റെ കത്ത്.

ജൂൺ 9 രാവിലെ 9 മണി വരെ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രതികരണത്തിനായി കാത്തിരിക്കുമെന്നും, അതിന് ശേഷം താന്‍ സ്വന്തം തീരുമാനം കൈക്കൊള്ളുമെന്നും രാഖി സിങ് കത്തില്‍ കുറിച്ചു

നാളെ രാവിലെ 9 മണി വരെ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രതികരണത്തിനായി കാത്തിരിക്കുമെന്നും, അതിന് ശേഷം താന്‍ സ്വന്തം തീരുമാനം കൈക്കൊള്ളുമെന്നും രാഖി സിങ് കത്തില്‍ കുറിച്ചു. സഹ ഹര്‍ജിക്കാരില്‍ നിന്നും തനിക്ക് നേരിടേണ്ടിവന്ന പീഡനങ്ങളെ കുറിച്ചും രാഖി കത്തിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേസിലെ പ്രധാന ഹര്‍ജിക്കാരിൽ ഒരാളായ ജിതേന്ദ്ര സിങ് വിസെന്റിന്റെ അടുത്ത ബന്ധുവാണ് ദയാവധം ആവശ്യപ്പെട്ട് രംഗത്തെത്തിയ രാഖി സിങ്. സഹ ഹര്‍ജിക്കാരില്‍ നിന്നുള്ള പീഡനം ചൂണ്ടിക്കാട്ടി ഗ്യാന്‍വാപി തർക്കവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിൽ നിന്നും താനും കുടുംബവും പിന്മാറുകയാണെന്ന് ജിതേന്ദ്ര സിങ് വിസെന്‍ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.

“രാജ്യത്തിന്റെയും മതത്തിന്റെയും താൽപ്പര്യങ്ങൾക്കായി വിവിധ കോടതികളിൽ ഞങ്ങൾ ഫയൽ ചെയ്ത ഗ്യാന്‍ വാപിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളിൽ നിന്നും ഞാനും എന്റെ കുടുംബവും (ഭാര്യ കിരൺ സിങ്ങും മരുമകൾ രാഖി സിങ്ങും) പിന്മാറുകയാണെന്നാണ് വിസെൻ വ്യക്തമാക്കിയത്. കേസുമായി മുന്നോട്ട് പോയതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നായി തനിക്ക് നിരവധി പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും വിസെന്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെ, ധര്‍മത്തിനായി ഇനിയും തനിക്ക് പോരാടാനാവില്ല. അതിനാലാണ് കേസില്‍ നിന്നും പിന്മാറുന്നതെന്ന് വിസെന്‍ പറഞ്ഞു.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റെന്ന് കേസിനെ വിശേഷിപ്പിച്ച വിസെന്‍ മതത്തിന്റെ പേരിൽ ഗിമ്മിക്കുകൾ കളിച്ച് തെറ്റിദ്ധരിപ്പിക്കുന്നവർക്കൊപ്പം മാത്രമാണ് ഈ സമൂഹമെന്നും വിസെന്‍ കുറ്റപ്പെടുത്തി.

2021 ഓഗസ്റ്റിലാണ് രാഖി സിങ്ങും മറ്റ് നാല് സ്ത്രീ ഹർജിക്കാരും ഗ്യാന്‍വാപി പള്ളി സമുച്ചയത്തിൽ ഉണ്ടെന്ന് അവകാശപ്പെടുന്ന ഹിന്ദു വിഗ്രഹങ്ങളെ ആരാധിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യഥാർത്ഥ കേസ് ഫയൽ ചെയ്തത്. എന്നാൽ, പിന്നീട് ഹർജിക്കാർ തമ്മിൽ അഭിപ്രായവ്യത്യാസം ഉടലെടുത്തു.

ഇതിനു പിന്നാലെയാണ് കേസില്‍ നിന്നും പൂര്‍ണമായും പിന്മാറുകയാണെന്ന് വ്യക്തമാക്കി ജിതേന്ദ്ര സിങ് വിസെന്‍ രംഗത്തെത്തിയത്. വിസെന്റെ പ്രഖ്യാപനത്തിന് പിന്നാലെ എന്തു വന്നാലും കേസിന്‍ നിന്നും പിന്മാറില്ലെന്ന് വ്യക്തമാക്കി കേസിലെ മറ്റ് ഹര്‍ജിക്കാര്‍ രംഗത്തെത്തിയിരുന്നു. മഞ്ജു വ്യാസ്, സീതാ സാഹു, ലക്ഷ്മി ദേവി, രേഖാ പഥക് എന്നീ നാല് സ്ത്രീകളാണ് വാരണാസിയിൽ മാധ്യമങ്ങൾക്ക് മുന്നില്‍ എത്തിയത്. കേസ് പിന്‍വലിക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ അഞ്ചാമത്തെ ഹർജിക്കാരിയായ രാഖി സിങ് പങ്കെടുത്തിരുന്നില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ