INDIA

ബർഖ ദത്തിന്റെ 'ദ മോജോ സ്‌റ്റോറി' ചാനല്‍ ഹാക്ക് ചെയ്തു; 11,000 വീഡിയോകള്‍ ഡിലീറ്റ് ചെയ്ത് ഹാക്കർമാർ

കണ്ടന്റ് ക്രിയേറ്ററായ തന്‍മയ് ഭട്ടിന്റെയും യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു

വെബ് ഡെസ്ക്

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിന്റെ യൂട്യൂബ് ചാനലായ 'ദി മോജോ സ്‌റ്റോറി' ഹാക്ക് ചെയ്യപ്പെട്ടു. തന്റെ ചാനലിലെ വീഡിയോകളെല്ലാം ഹാക്കര്‍മാര്‍ ഡിലീറ്റ് ചെയ്തതായി ബര്‍ഖ ദത്ത് അറിയിച്ചു. മോജോ സ്‌റ്റോറിയുടെ ഇമെയില്‍ അക്കൗണ്ടും യൂട്യൂബ് ചാനലും ഹാക്ക് ചെയ്യപ്പെട്ടുവെന്നും തനിക്കും ടീമിനും പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ ട്വീറ്റ് ചെയ്തു. കണ്ടന്റ് ക്രിയേറ്ററായ തന്‍മയ് ഭട്ടിന്റെയും യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

''നാല് വര്‍ഷത്തെ കഠിനാധ്വാനം, വിയര്‍പ്പ്, കണ്ണുനീര്‍ പതിനൊന്നായിരം വീഡിയോസ്, മൂന്ന് വര്‍ഷത്തെ കോവിഡ് കാല പ്രവര്‍ത്തനങ്ങള്‍ എല്ലാം പോയി, എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു'', അവര്‍ ട്വിറ്ററില്‍ കുറിച്ചു. ''ഹാക്ക് ചെയ്തെന്ന് തിരിച്ചറിഞ്ഞ ശേഷം ഹാക്കർമാർക്ക് കണ്ടന്റില്‍ ഇടപെടാനാവാത്ത വിധം ചാനല്‍ മരവിപ്പിക്കാന്‍ ഞങ്ങള്‍ യൂട്യൂബിനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണത്തിനായി നടപടിക്രമങ്ങളെല്ലാം പാലിച്ചേ പറ്റൂ എന്നാണ് അവര്‍ ഞങ്ങളോട് പറഞ്ഞത്. ഇപ്പോള്‍ എല്ലാം നഷ്ടമായി'' അവര്‍ പറഞ്ഞു.

നിലവില്‍ സ്വന്തം പ്ലാറ്റ്‌ഫോമിലേക്ക് തങ്ങള്‍ക്ക് പ്രവേശിക്കാനാവില്ല, ചാനലില്‍ നിന്ന് വിചിത്രമായ എന്തെങ്കിലും കാണുകയാണെങ്കില്‍ അത് തല്‍ക്കാലം അവഗണിക്കണമെന്നും പ്രശ്‌നം ഉടന്‍ തന്നെ പരിഹരിക്കുമെന്നും ബര്‍ഖ ദത്ത് അറിയിച്ചു. മോജോ സ്‌റ്റോറിയിലെ 'ദി ഗ്ലോബല്‍ ടൗണ്‍ ഹാള്‍' എന്ന പരിപാടിയിലാണ് ഭാവന അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായി അഭിമുഖം നല്‍കിയത്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്