കര്‍ണാടകയിലെ അധ്യാപക യോഗ്യതാ പരീക്ഷയ്ക്ക് ( K - TET ) ഉദ്യോഗാര്‍ത്ഥിക്ക് നല്‍കിയ ഹാള്‍ ടിക്കറ്റില്‍ നടി സണ്ണി ലിയോണിയുടെ ഫോട്ടോ. ശിവമോഗ ജില്ലയില്‍ വിതരണം ചെയ്ത ഹാൾ ടിക്കറ്റിലാണ് ഉദ്യോഗാർത്ഥിയുടെ ഫോട്ടോയ്ക്ക് പകരം നടിയുടെ അര്‍ദ്ധ നഗ്ന ഫോട്ടോ കടന്നു കൂടിയത് .
അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ മാത്രമേ ഹാള്‍ ടിക്കറ്റില്‍ വരികയുള്ളൂ എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്
അധ്യാപക യോഗ്യത പരീക്ഷയ്ക്കായി അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥിയുടെ പരാതിയിൽ ശിവമോഗ ജില്ലാ വിദ്യാഭ്യാസ വകൂപ്പ് സൈബര്‍ സെല്ലിനെ സമീപിച്ചു . സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിന്റെ ഓഫീസ് വ്യക്തമാക്കി
ഉദ്യോഗാര്‍ത്ഥിയുടെ ഭര്‍ത്താവാണ് അധ്യാപക യോഗ്യതാ പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ചത് . ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ നല്‍കുമ്പോള്‍ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ മാത്രമേ ഹാള്‍ ടിക്കറ്റില്‍ വരികയുള്ളൂ എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. എന്നാൽ അപ്‌ലോഡ് ചെയ്തത് സ്വന്തം ഫോട്ടോ ആണെന്ന് ഉറപ്പ് വരുത്തിയിരുന്നെന്നും അപേക്ഷ ഫോമില്‍ വേണ്ട തിരുത്തലുകള്‍ വരുത്തിയിരുന്നെനും ഉദ്യോഗാര്‍ത്ഥി പറഞ്ഞു .
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ശിവമോഗ പോലീസ് സൈബര്‍ സെല്‍ അറിയിച്ചു . അതേസമയം സംഭവത്തില്‍ കര്‍ണാടക സര്‍ക്കാരിനെ ആക്ഷേപിച്ചു കോണ്‍ഗ്രസ് രംഗത്തെത്തി. നിയമസഭയില്‍ ഇരുന്നുവരെ അശ്‌ളീല ചിത്രങ്ങള്‍ കണ്ട ആളുകള്‍ ഉള്ള പാര്‍ട്ടിയുടെ സര്‍ക്കാരില്‍ നിന്നു ഇതൊക്കെ പ്രതീക്ഷിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ പരിഹാസം