INDIA

രഹസ്യാന്വേണ റിപ്പോര്‍ട്ടുകള്‍ ഇന്ത്യയുമായി നേരത്തെ പങ്കുവച്ചിരുന്നു; പുതിയ അവകാശവാദവുമായി ട്രൂഡോ

വെബ് ഡെസ്ക്

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപാതകവുമായി ബന്ധപ്പെട്ട ഇന്ത്യ - കാനഡ തര്‍ക്കം മുറുകുമ്പോള്‍ പുതിയ ആരോപണവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കൊലപാതകവുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുള്‍പ്പെടെ ബന്ധപ്പെട്ട വിവരങ്ങളും ആശങ്കകളും ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യയുമായി പങ്കുവച്ചിരുന്നുവെന്നാണ് ജസ്റ്റിന്‍ ട്രൂഡോയുടെ വെളിപ്പെടുത്തല്‍. ഇന്ത്യ ഇതിനോട് സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒട്ടാവയില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സികിയോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ട്രൂഡോ ഇക്കാര്യം അറിയിച്ചത്.

'ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളും ആശങ്കകളും ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യയുമായി പങ്കിട്ടിരുന്നതാണ്. ഇന്ത്യ ഇതിനോട് സഹകരിക്കുമെന്നാണ് കരുതുന്നത്. അതുവഴി ഗുരുതരമായ ഈ വിഷയത്തില്‍ പരിഹാരമാകുമെന്നാണ് കരുതുന്നത്.' ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

ഹര്‍ദീപ് സിങ്ങിന്റ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കനേഡിയന്‍ സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

ഇന്ത്യ ഈ വിഷയം ഗൗരവത്തോടെ പരിഗണിക്കണമെന്നും പ്രശ്‌നം സുതാര്യമായി പരിഹരിക്കാന്‍ സഹകരിക്കണമെന്നും ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. കൃത്യമായ തെളിവുകളോടെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഇപ്പോഴും ജസ്റ്റിന്‍ ട്രൂഡോ. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് മേധാവി ഹര്‍ദീപ് സിങ് നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം.

ഹര്‍ദീപ് സിങ്ങിന്റ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കനേഡിയന്‍ സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അമേരിക്ക, യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു രഹസ്യാന്വേഷണ ശൃഖലയാണ് ഫൈവ് ഐസ്

കാനഡയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിബിസി ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഫൈവ് ഐസ ഇന്റലിജന്റ്‌സ് നെറ്റ് വര്‍ക്ക് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിന്‍ ട്രൂഡോ ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് വിവരം. അമേരിക്ക, യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു രഹസ്യാന്വേഷണ ശൃഖലയാണ് ഫൈവ് ഐസ്.

കൊലപാതകത്തില്‍ വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതിനാലാണ് അന്വേഷണവുമായി സഹകരിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുന്നതെന്നും ട്രൂഡോ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കാനഡ ഉന്നയിക്കുന്ന വാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. ഈ വിഷയത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലും വിള്ളല്‍ വീണിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥരെ ഇരുരാജ്യങ്ങളും പരസ്പരം പുറത്താക്കിയിരുന്നു. മാത്രമല്ല കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള വിസ കേന്ദ്ര താത്ക്കാലികമായി നിര്‍ത്തലാക്കിയിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?