INDIA

'നാനും റൗഡി താൻ ചിത്രീകരണം വൈകിച്ചത് നയൻ-വിഘ്‌നേശ് പ്രണയം, വലിയ സമ്പത്തിക നഷ്ടമുണ്ടായി'; ധനുഷ് വിഷയത്തിൽ നയൻതാരയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണം

വിവാദം ഉണ്ടായ സമയത്ത് ധനുഷിന് ആദ്യം തിരിച്ചടിയായത് ധനുഷിനൊപ്പം അഭിനയിച്ചിട്ടുള്ള അനുപമ പരമേശ്വരന്‍, ഐശ്വര്യലക്ഷ്മി, നസ്‌റിയ, പാര്‍വതി തിരുവോത്ത് തുടങ്ങിയ നടിമാര്‍ നയന്‍താരയെ പിന്തുണച്ച് രംഗത്തെത്തിയതായിരുന്നു

വെബ് ഡെസ്ക്

തനിക്കും വിഘ്നേശ് ശിവനുമെതിരെ ധനുഷ് പ്രതികാരം വീട്ടുന്നുവെന്ന ആരോപണവുമായി എത്തിയ നയന്‍താരയ്‌ക്കെതിരെ സൈബറിടങ്ങളില്‍ ആക്രമണം ശക്തമാകുന്നു. നിരവധി പേര്‍ ധനുഷിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. നയന്‍താരയുടെ വിവാഹത്തോട് അനുബന്ധിച്ച് നെറ്റ്ഫ്ളിക്സ് പുറത്തിറക്കാനിരുന്ന Nayanthara: Beyond the Fairy Tale എന്ന ഡോക്യുമെന്ററി വൈകിയതിന് പിന്നില്‍ ധനുഷാണെന്നായിരുന്നു നയന്‍ താരയുടെ ആരോപണം. വിഷയത്തില്‍ ധനുഷിന്റെ പ്രതികരണം ഉണ്ടാകുമെന്ന് ധനുഷിന്‌റെ അഭിഭാഷകന്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ താരം പ്രതികരിച്ചിട്ടില്ല.

എന്നാല്‍ ധനുഷുമായി അടുപ്പമുള്ളവര്‍ നയന്‍താരയ്‌ക്കെതിരെ സൈബറിടങ്ങളില്‍ വലിയ തോതില്‍ ആക്ഷേപം ഉയര്‍ത്തുന്നുണ്ട്. പ്രത്യേകിച്ച് സിനിമയുമായി ബന്ധപ്പെട്ട് നയന്‍താരയുടെ ഭര്‍ത്താവ് വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത് നാനും റൗഡി താന്‍ എന്ന ചിത്രം നിര്‍മാതാവായ ധനുഷിന് വലിയ നഷ്ടം ഉണ്ടാക്കി. ഈ ചിത്രത്തിന്‌റെ ചിത്രീകരണമൊക്കെ വൈകാന്‍ കാരണമായത് നയന്‍താരയും വിഘ്‌നേശ് ശിവനും തമ്മിലുള്ള പ്രണയമാണ് എന്നതടക്കമുള്ള ആക്ഷേപങ്ങളാണ് ഇവര്‍ സമൂഹമാധ്യമങ്ങളിലൊക്കെ ഉയര്‍ത്തുന്നത്.

വിവാദം ഉണ്ടായ സമയത്ത് ധനുഷിന് ആദ്യം തിരിച്ചടിയായത് ധനുഷിനൊപ്പം അഭിനയിച്ചിട്ടുള്ള അനുപമ പരമേശ്വരന്‍, ഐശ്വര്യലക്ഷ്മി, നസ്‌റിയ, പാര്‍വതി തിരുവോത്ത് തുടങ്ങിയ നടിമാര്‍ നയന്‍താരയെ പിന്തുണച്ച് രംഗത്തെത്തിയതായിരുന്നു. എല്ലാവരുടെയും വ്യക്തിജീവിതത്തില്‍ ഇടപെടാന്‍ ധനുഷ് ശ്രമിക്കുന്നുവെന്നും ഏകാധിപതിയായ ചക്രവര്‍ത്തിയാണെന്നുമുള്ള പരാമര്‍ശം അടങ്ങുന്ന നയന്‍താരയുടെ പോസ്റ്റ് ലൈക്ക് ചെയ്തത് ധനുഷിനൊപ്പം അഭിനയിച്ച നടിമാരാണ്. ഈ പോസ്റ്റ് ലൈക്ക് ചെയ്തത് മലയാളി നടിമാരാണെന്ന പ്രചാരണവും സൈബറിടങ്ങളില്‍ ശക്തമായുണ്ട്. എന്നാല്‍ മലയാളി നടിമാര്‍ മാത്രമല്ല ശ്രുതി ഹാസനെ പോലുള്ള നടിമാരും നയന്‍താരയുടെ പോസ്റ്റ് ലൈക്ക് ചെയ്തിരുന്നു.

മലയാളിയായ നയന്‍താരയാണ് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയി ഉയര്‍ന്നത്. അതുകൊണ്ടുതന്നെ അവര്‍ പുറത്തുനിന്നുവന്ന ഒരാളാണ് എന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

നാളെയാണ് ഡോക്യുമെന്‌ററി പുറത്തിറങ്ങേണ്ടത്. ഡോക്യുമെന്‌ററിക്കായി വിവാഹദൃശ്യങ്ങള്‍ കൊടുത്തത് പണം വാങ്ങിയാണെന്ന ആക്ഷേപവുമുയരുന്നുണ്ട്. അങ്ങനെയുള്ള നയന്‍താര പകര്‍പ്പവകാശത്തിന് പണം ചോദിക്കുന്നത് എങ്ങനെ വിലക്കാന്‍ കഴിയുമെന്ന ചോദ്യമാണ് ധനുഷിനെ പിന്തുണയ്ക്കുന്നവര്‍ ചോദിക്കുന്നത്.

നയന്‍താരയുടെ സിനിമാ ജീവിതം പ്രമേയമാകുന്ന ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഉപയോഗിക്കുന്നതിനായി ധനുഷിനെ സമീപിച്ചിരുന്നെങ്കിലും ധനുഷ് എന്‍ഒസി (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) തരാന്‍ വിസമ്മതിക്കുകയായിരുന്നു. നടപടികള്‍ക്ക് കാലതാമസം നേരിട്ടത് ഡോക്യുമെന്ററിയുടെ റിലീസിനെ ബാധിച്ചു. പല തവണ ആവശ്യപ്പെട്ടിട്ടും സിനിമയിലെ ചിത്രങ്ങള്‍ പോലും ഉപയോഗിക്കാന്‍ ധനുഷ് സമ്മതിച്ചില്ല. ഇക്കാരണത്താല്‍ ചിത്രം റീ എഡിറ്റ് ചെയ്യേണ്ടതായി വന്നെന്നും നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. എന്നാല്‍ ഒടുവിലായി ഡോക്യുമെന്ററിയുടെ ട്രെയ്ലര്‍ പുറത്തുവന്നതിന് പിന്നാലെ ധനുഷ് 10 കോടി ആവശ്യപ്പെട്ടുകൊണ്ട് നയന്‍താരക്ക് വക്കീല്‍ നോട്ടീസ് അയച്ചു. നാനും റൗഡി താന്‍ സിനിമയുടെ ചിത്രീകരണ സമയത്ത് ചിലര്‍ ഷൂട്ട് ചെയ്ത മൂന്ന് സെക്കന്റ് ദൈര്‍ഘ്യമുളള ലൊക്കേഷന്‍ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോ?ഗിച്ചു എന്ന കാരണത്താലാണ് ധനുഷ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും നയന്‍താര പറയുന്നു.

ഇന്റര്‍നെറ്റില്‍ ഇതിനോടകം പ്രചരിച്ചിരുന്ന ചില ദൃശ്യങ്ങളാണ് ട്രെയിലറില്‍ താന്‍ ഉപയോഗിച്ചതെന്നും ബി.ടി.എസ് ദൃശ്യങ്ങള്‍ ട്രെയിലറില്‍ ഉപയോഗിച്ചത് എങ്ങനെ പകര്‍പ്പവകാശ ലംഘനമാകുമെന്നും നയന്‍താര ചോദിക്കുന്നു. മുമ്പും ധനുഷിന്റെ പ്രവൃത്തികള്‍ തന്നെയും കുടുംബത്തെയും വേദനിപ്പിച്ചിട്ടുളളതായി കത്തില്‍ വെളിപ്പെടുത്തലുണ്ട്. സിനിമാ ചിത്രീകരണ സമയത്ത് ധനുഷിന്‍ നിന്നും മോശം അനുഭവം ഉണ്ടായിരുന്നു. സിനിമ ഇഷ്ടപ്പെടാതിരുന്ന ധനുഷ് ചിത്രം വലിയ വിജയമായപ്പോള്‍ അസ്വസ്ഥനായിരുന്നെന്നും നയന്‍താര പറയുന്നു. ഇതിന്റെ ബാക്കിപത്രമായാണ് സിനിമയുടെ ഭാ?ഗങ്ങള്‍ ഉപയോ?ഗിക്കാന്‍ വിസമ്മതിച്ചതും ഇപ്പോള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുളള വക്കീല്‍ നോട്ടീസ് അയച്ച് പക വീട്ടുന്നതെന്നും നയന്‍താര ആരോപിക്കുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം