INDIA

നൂഹിൽ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞവർനിന്ന ഹോട്ടൽ പൊളിച്ചു; ഹരിയാനയിൽ ബുള്‍ഡോസര്‍ രാജ് തുടരുന്നു

വെബ് ഡെസ്ക്

ഹരിയാനയിലെ നൂഹിൽ സ്ഥിതി ചെയ്യുന്ന സഹാറ ഹോട്ടൽ പൊളിച്ചുനീക്കി ജില്ലാ ഭരണകൂടം. മേഖലയിൽ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ട വിഎച്ച്പി ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞവർ നിന്നിരുന്ന ഹോട്ടലാണ് പൊളിച്ചുനീക്കിയത്. ഈ ഹോട്ടലിന്റെ മേല്‍ക്കൂരയില്‍ നിന്നാണ് വിശ്വ ഹിന്ദു പരിഷത്ത് നടത്തിയ ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രയ്ക്ക് നേരെ കല്ലേറുണ്ടായത്. നൂഹിലെ നിരവധി പ്രദേശവാസികളുടെ വീടുകളും കടകളും കഴിഞ്ഞദിവസങ്ങളിൽ തകർത്തിരുന്നു. യുപി മോഡൽ ബുൾഡോസർ നടപടിക്ക് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ നിർദേശം നൽകിയതിന് പിന്നാലെ മുസ്ലീങ്ങളെ ലക്ഷ്യമിട്ടാണ് പൊളിക്കൽ നടപടികളെന്ന് ആരോപണമുയരുന്നുണ്ട്.

''നല്‍ഹാര്‍ മെഡിക്കല്‍ കോളേജിന് മുന്നിലെ 2.6 ഏക്കറിനകത്തെ അനധികൃത നിര്‍മാണങ്ങള്‍ നീക്കം ചെയ്തു. 45-ലധികം നിര്‍മാണങ്ങളാണ് ഇതുവരെ പൊളിച്ചത്. പതിനഞ്ചോളം താത്കാലിക - അനധികൃത കെട്ടിടങ്ങളും പൊളിച്ചുനീക്കിയിട്ടുണ്ട്. പൊളിച്ച കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. അക്രമത്തില്‍ ചില കെട്ടിടങ്ങളുടെ ഉടമകളും ഉള്‍പ്പെട്ടിരുന്നു'' -സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അശ്വനി കുമാര്‍ പറഞ്ഞു. എന്നാല്‍ ഒഴിപ്പല്‍ നടപടികള്‍ക്ക് അക്രമസംഭവങ്ങളുമായി ബന്ധമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കമ്മീഷണര്‍വ്യക്തമാക്കിയിരുന്നത്.

കഴിഞ്ഞ ദിവസമാണ് നൂഹില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ടൗരുവില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് ആരോപിച്ച് നിരവധി കുടിലുകള്‍ തകര്‍ത്തത്. അസമില്‍ നിന്ന് എത്തിയ ഭൂരിപക്ഷം മുസ്ലീങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ഈ മേഖലയില്‍ ഉള്ളവരാണ് വര്‍ഗീയ കലാപത്തിന് പിന്നിലെന്ന് മുഖ്യമന്ത്രിയും ജില്ലാ ഭരണകൂടവും ആരോപിച്ചതിന് പിന്നാലെയായിരുന്നു പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്.

അതേസമയം നൂഹിലെ സംഘര്‍ഷത്തിന് പിന്നാലെ മുസ്ലീങ്ങള്‍ക്കെതിരായ അക്രമത്തിനും സമുദായത്തെ ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്ത് ബജ്റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള ഹിന്ദു സംഘടനകള്‍ മാര്‍ച്ച് നടത്തി. മുസ്ലീംങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോകളും വൈറലായി. പ്രാദേശിക മുസ്ലീം കച്ചവടക്കാരെ ബഹിഷ്‌കരിക്കാനും രണ്ട് ദിവസത്തിനുള്ളില്‍ മുസ്ലീംങ്ങള്‍ പട്ടണം വിട്ടു പോകണമെന്ന് ആഹ്വാനം ചെയ്യുന്നതും വീഡിയോയില്‍ കാണാം.

ഹിന്ദു കച്ചവടക്കാര്‍ മാത്രമേ നഗരത്തില്‍ താമസിക്കൂവെന്നും രാജ്യദ്രോഹികളെ വെടിവയ്ക്കുക എന്ന് ആക്രോശിച്ച് കൊണ്ട് മുസ്ലീംങ്ങളെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങളും ഉയർത്തി. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സമാനമായി സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?