INDIA

ഉഷ്‌ണതരംഗത്തിൽ പൊറുതിമുട്ടി ഉത്തരേന്ത്യ; ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു, യുപിയിലും ബിഹാറിലും നൂറിലധികം പേർ മരിച്ചു

മരിച്ചവരെല്ലാം പ്രായമായവരാണെന്നും അവരിൽ ഭൂരിഭാഗത്തിനും മറ്റ് അസുഖങ്ങളുണ്ടായിരുന്നുവെന്നും ആരോഗ്യ ഉദ്യോഗസ്ഥർ

വെബ് ഡെസ്ക്

രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ കനത്ത ചൂടിൽ പൊറുതിമുട്ടുന്നു. കഠിനമായ ഉഷ്ണതരംഗത്തിൽ ബിഹാറിലും ഉത്തർപ്രദേശിലും ഇതുവരെ 100ലധികം പേരാണ് മരിച്ചത്‌. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ ഏക സർക്കാർ ആശുപത്രി നിറഞ്ഞുകവിഞ്ഞു. അതേസമയം, ചൊവ്വാഴ്ച താപനിലയിൽ നേരിയ ഇടിവ്-ഒരു ദിവസം മുൻപത്തെ 43 ഡിഗ്രി സെൽഷ്യസിൽ നിന്ന് 41 ഡിഗ്രി സെൽഷ്യസ്-രേഖപ്പെടുത്തി. ആശുപത്രികളിൽ അടിസ്ഥാന സൗകര്യം ഇല്ലാത്തതും രോഗികളെ വലയ്‌ക്കുകയാണ്. അതേസമയം മരിച്ചവരെല്ലാം പ്രായമായവരാണെന്നും അവരിൽ ഭൂരിഭാഗത്തിനും മറ്റ് അസുഖങ്ങളുണ്ടായിരുന്നുവെന്നും ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.

കൊടുംചൂടിൽ വൈദ്യുതി മുടങ്ങിയതും കൂളറുകളോ എസിയോ ഫാനോ ഒരുക്കാത്തതും ആശുപത്രികളിലെ സ്ഥിതി ഗുരുതരമാക്കി. സ്റ്റോർ റൂമിൽ ഉപയോഗിക്കാതെ കിടന്നിരുന്ന എസികൾ സ്ഥാപിക്കാത്തതിന് ചൊവ്വാഴ്ച ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ ആശുപത്രിയിലെ സ്റ്റോർ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അത്യാഹിത വിഭാഗങ്ങളിലെ പരിശോധനയ്ക്കിടെ, കരാറുകാരനോട് ആശുപത്രിയുടെ ശുചിത്വം ഉറപ്പാക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉഷ്ണമേഖലാ താപനില കാരണം യുപിയിലെ താപനില സാധാരണയേക്കാൾ കൂടുതലാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറഞ്ഞു.

മിക്ക മരണങ്ങളും ഉഷ്ണതരം​ഗ മൂലമാണെന്ന് പ്രസ്താവന വ്യാപകമായി പ്രചരിച്ചതിനെ തു‍ടർന്ന് ജൂൺ 18 ന്, ബല്ലിയയിലെ ചീഫ് മെഡിക്കൽ ഓഫീസർ ജയന്ത് കുമാറിനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. ഉഷ്ണതരംഗം മൂലമുള്ള മരണങ്ങളെക്കുറിച്ച് അശ്രദ്ധമായി പ്രസ്താവന നടത്തിയതിനാണ് അദ്ദേഹത്തെ നീക്കം ചെയ്തതെന്ന് യുപി ആരോഗ്യമന്ത്രി ബ്രജേഷ് പതക് പറഞ്ഞു. വാരണാസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ഡൽഹി, ഘോരക്പുർ എയിംസ്‌ തുടങ്ങിയ ആശുപത്രികളിൽ മറ്റ്‌ അസുഖങ്ങൾക്ക് ചികിത്സ തേടിയിരുന്നവരും മരിച്ചവരിൽ ഉൾപ്പെടുന്നു. പ്രമേഹം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവ ഉള്ളവരും പ്രായമായവരുമാണ് മരിച്ചവരിൽ അധികവും. കഠിനമായ ചൂട് കാരണം അവരുടെ അവസ്ഥ വഷളാവുകയായിരുന്നുവെന്ന് ജയന്ത് കുമാർ പറഞ്ഞു.

എന്നാൽ മരണം സംബന്ധിച്ച് അധികൃതർ വ്യത്യസ്തമായ വിശദീകരണങ്ങളാണ് നൽകുന്നത്. ലഖ്‌നൗവിലെ ആരോഗ്യ വകുപ്പിന്റെ സമിതിയാണ് ബല്ലിയ ജില്ലയിലെ മരണങ്ങൾ അന്വേഷിക്കുന്നത്. രോഗികൾക്കും ജീവനക്കാർക്കും ഉഷ്ണതരംഗമേൽക്കുന്നത് തടയാൻ ആശുപത്രിയിൽ ഫാനുകളും കൂളറുകളും എയർ കണ്ടീഷണറുകളും ക്രമീകരിച്ചിട്ടുണ്ടെന്ന് ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ട് ദിവാകർ സിംഗ് അവകാശപ്പെട്ടു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍